സബ് രജിസ്ട്രാർ ഓഫീസുകളിൽ ആധാരം രജിസ്ട്രേഷൻ ഉൾപ്പെടെ തടസപ്പെട്ടിട്ട് എട്ടു ദിവസം; സെർവർ പിണങ്ങിത്തുടങ്ങിയിട്ട് രണ്ടു മാസത്തിലേറെ, സംസ്ഥാന സർക്കാരിന് ദിവസം ഇരുപത് കോടിയോളം രൂപയുടെ വരുമാന നഷ്ടമുണ്ടാക്കിയും രജിസ്ട്രേഷൻ വകുപ്പിന്റെ സെർവർ തകരാർ തുടരുന്നു

സാധാരണക്കാരായ ജനങ്ങളെ വലിപ്പിക്കുന്ന സർക്കാരിന് ദിവസം ഇരുപത് കോടിയോളം രൂപയുടെ വരുമാന നഷ്ടമുണ്ടാക്കി രജിസ്ട്രേഷൻ വകുപ്പിന്റെ സെർവർ തകരാർ തുടരുകയാണ്. സബ് രജിസ്ട്രാർ ഓഫീസുകളിൽ ആധാരം രജിസ്ട്രേഷൻ ഉൾപ്പെടെ തടസപ്പെട്ടിട്ട് ഇതിനോടകം തന്നെ എട്ടു ദിവസമായിരിക്കുന്നു. സെർവർ സ്ഥാപിച്ച് പരിപാലിക്കുന്ന ചുമതല കേന്ദ്രസർക്കാർ സ്ഥാപനമായ നാഷണൽ ഇൻഫൊർമാറ്റിക് സെന്ററിനാണ് (എൻ.ഐ.സി).വർക്ക് ലോഡിനനുസരിച്ച് സെർവർ ശേഷി വർദ്ധിപ്പിക്കാത്തതാണ് വിനയായിരിക്കുന്നത്.
അതായത് പതിവ് രീതി അനുസരിച്ച് 315 സബ് രജിസ്ട്രാർ ഓഫീസുകൾ വഴി പ്രതിദിനം നാലായിരത്തോളം ആധാരങ്ങളാണ് രജിസ്റ്റർ ചെയ്യാറുള്ളത്. 18 മുതൽ 20 കോടി വരെയാണ് ഒരു ദിവസത്തെ വരുമാനം എന്നത്. ആധാരമെഴുത്ത് മേഖലയിലെ 8000 ലൈസൻസികളുടെയും, 25,000 ഓഫീസ് ജീവനക്കാരുടെയും വരുമാനവും ഇതിനോടകം നിലച്ചു. ഭൂമി രജിസ്ട്രേഷൻ, വിവാഹ രജിസ്ട്രേഷൻ, ആധാരം പകർപ്പെടുക്കൽ, ബാദ്ധ്യതാ സർട്ടിഫിക്കറ്റ്, ചിട്ടി രജിസ്ട്രേഷൻ, സഹകരണ ബാങ്കുകളടക്കം സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള പണയാധാരം തുടങ്ങിയ പ്രവർത്തനങ്ങളാണ് എട്ടു ദിവസമായി മുടങ്ങിയിരിക്കുന്നത്.
അങ്ങനെ സെർവർ പിണങ്ങിത്തുടങ്ങിയിട്ട് രണ്ടു മാസത്തിലേറെയായി. എട്ടു ദിവസം മുമ്പ് പ്രവർത്തനം നിലയ്ക്കുകയുണ്ടായി. ആധാരങ്ങളുടെ ഘടനയിൽ വന്ന മാറ്റം സെർവർ ശേഷിയെ ബാധിച്ചെന്നാണ് രജിസ്ട്രേഷൻ വകുപ്പ് ചൂണ്ടിക്കാണിക്കുന്നത്. കളറിൽ സ്‌കാൻ ചെയ്താണ് ഇപ്പോൾ ആധാരങ്ങൾ നൽകുന്നത്. ആധാരം തയ്യാറാക്കുന്ന ഷീറ്റുകളുടെ സൈസ് ചെറുതാക്കിയപ്പോൾ ഉപയോഗിക്കുന്ന ഷീറ്റുകളുടെ എണ്ണവും കൂടിയിരിക്കുകയാണ്. സെർവർ മന്ദഗതിയിലാവാൻ പ്രധാന കാരണം ഇതാണ്.
അതേസമയം ശേഷി വർദ്ധിപ്പിക്കാനുള്ള നടപടികൾ നാലാം തീയതി തുടങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെ പ്രവർത്തനം സാധാരണ നിലയിലായെന്ന് എൻ.ഐ.സി അറിയിക്കുകയുണ്ടായി. ശനി, ഞായർ അവധി കഴിഞ്ഞ് ഇന്നലെ രാവിലെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചതോടെ വീണ്ടും തകരാറിലായിരിക്കുകയാണ്.വർഷം 40 ലക്ഷം സർവീസ് ചാർജ് എൻ.ഐ.സിക്ക് 40 ലക്ഷം രൂപയാണ് ഒരു വർഷം സർവീസ് ചാർജ്ജ്. രജിസ്ട്രേഷൻ വകുപ്പിന്റെ 12 സേവനങ്ങൾ ഇപ്പോൾ ഓൺലൈനാണ്. ഇതിനനുസരിച്ച് സർവർ ശേഷി കൂട്ടിയിരുന്നില്ല.
എൻ.ഐ.സിക്ക് വേണ്ടത്ര സാങ്കേതിക വിദഗ്ദ്ധർ ഇല്ലെന്നും ആക്ഷേപമുണ്ട്. ട്രഷറി പ്രവർത്തനം അടിക്കടി തകരാറിലാക്കുന്നതും എൻ.ഐ.സി പരിപാലിക്കുന്ന സെർവറാണ്.
സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷൻഫീസുമടക്കം വരുമാനം
2018-19: 3316.08 കോടി
2019-20: 323929 കോടി
2020-21: 3130.32 കോടി
2021-22: 4431.89കോടി
https://www.facebook.com/Malayalivartha


























