ഇനി വെറും നാലു ദിവസം മാത്രം; വിവാദങ്ങൾക്കിടയിൽ കേസിൽ സുപ്രധാനമായേക്കുന്ന ഫോറൻസിക് പരിശോധന ഫലം ഉടനെത്തും; ദിലീപിന് ചങ്കിടിപ്പ്

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് നിരപരാധിയാണെന്നും, ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുണ്ടാക്കിയതാണെന്നുമുള്ള മുൻ ജയിൽ ഡിജിപി ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തൽ വൻ വിവാദമായിരിക്കുകയാണ്. എന്നാൽ വിവാദങ്ങൾക്കിടയിൽ കേസിൽ സുപ്രധാനമായേക്കുന്ന ഫോറൻസിക് പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം.
ദിലീപിനെ സംബന്ധിച്ച് ഏറെപ്രധാനമാണ് ഈ വിവരങ്ങൾ. നടി ആക്രമിക്കപ്പെട്ട കേസിൽ ഏറ്റവും സുപ്രധാന തെളിവാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ആക്സസ് ചെയ്യപ്പെട്ടത്. ഈ ആരോപണത്തിൽ മെമ്മറി കാർഡിന്റെ ഫോറൻസിക് പരിശോധന ശക്തമായിരിക്കുകയാണ്.
മെമ്മറി കാർഡ് രണ്ട് തവണ തുറന്നിട്ടുണ്ടെന്നായിരുന്നു എഫ്എസ്എൽ റിപ്പോർട്ട് പറയുന്നത്. കോടതിയിൽ ഇരിക്കുന്ന മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറി. അതുകൊണ്ട് തന്നെ ദൃശ്യങ്ങൾ ചോർന്നോ എന്ന സംശയം ശക്തമാകുകയാണ്. ഇപ്പോഴത്തെ വെളിപ്പെടുത്തലിലൂടെ വ്യക്തമാകുന്ന കാര്യം ഈ കേസിനെ സംബന്ധിച്ച് പല രഹസ്യങ്ങളും മുൻ ഡിജിപി ആർ ശ്രീലേഖയ്ക്ക് അറിയാമെന്നാണ്.
കേസിന്റെ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ വെറും 4 ദിവസം മാത്രമേ ഉള്ളൂവെന്നതാണ് മറ്റൊരു സുപ്രധാന കാര്യം. അപ്പോഴാണ് ദിലീപിനെ പിന്തുണച്ച് കൊണ്ട് ശ്രീലേഖ വന്നത്. കേസിൽ ദിലീപിനെതിരെയായ തെളിവുകൾ പോലീസ് വ്യാജമായി ഉണ്ടാക്കിയതാണെന്നാണ് ശ്രീലേഖ പറഞ്ഞത്. ദിലീപിനെതിരെ യാതൊരു തെളിവും ഇല്ലെന്നും ശ്രീലേഖ പറഞ്ഞു.
https://www.facebook.com/Malayalivartha


























