ജാതക ചേര്‍ച്ചയില്ല.... കല്ല്യാണം മുടങ്ങിയതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി

ജാതക ചേര്‍ച്ചയില്ല.... കല്ല്യാണം മുടങ്ങിയതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. .ചെമ്മനാട് സ്വദേശിനിയായ മല്ലിക (22) ആണ് ആത്മഹ്യ ചെയ്തത്. കുമ്പളം സ്വദേശിയുമായുള്ള വിവാഹമാണ് ജാതകം ചേരാത്തതിനാല്‍ മുടങ്ങിയത്. യുവതിയും ഇയാളും പ്രണയത്തിലായിരുന്നു.
വീട്ടുകാര്‍ രണ്ടുപേരുടെയും ജാതകം നോക്കി. യുവാവിന് ചൊവ്വാദോഷം ഉള്ളതുകൊണ്ട് വിവാഹം മുടങ്ങുകയായിരുന്നു. ഈ മാസം ഒന്നിനാണ് മല്ലിക വിഷം കഴിച്ചത്.
ഗുരുതരാവസ്ഥയിലായ യുവതിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മല്ലികയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha


























