കോഴിക്കോട് തോണി മറിഞ്ഞ് ഒരാളെ കാണാതായി.... മത്സ്യബന്ധനം കഴിഞ്ഞ് കരക്കടുക്കാറായപ്പോള്‍ തോണി തലകീഴായി മറിയുകയായിരുന്നു

മൂടാടിയില്‍ തോണി മറിഞ്ഞ് ഒരാളെ കാണാതായി. മുത്തായത്ത് കോളനിയിലെ ഷിഹാബിനെയാണ് കാണാതായതെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഉരുപുണ്യകാവ് ക്ഷേത്രത്തിന് സമീപം ചൊവ്വാഴ്ച രാവിലെയാണ് അപകടം. മത്സ്യബന്ധനം കഴിഞ്ഞ് കരക്കടുക്കാറായപ്പോള്‍ തോണി തലകീഴായി മറിയുകയായിരുന്നു.
മൂന്നുപേരാണ് തോണിയിലുണ്ടായിരുന്നത്. രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടു. ഷിഹാബിനെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്. പൊലീസ്, അഗ്‌നിരക്ഷ സേന, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.
"
https://www.facebook.com/Malayalivartha


























