സ്വപ്നയുടെ വിശ്വസ്ത വീണ? പക തുടങ്ങിയതെങ്ങനെ? ഇനിയൊന്നും നോക്കാനില്ല! പിണറായിക്കെതിരെ തുറന്ന യുദ്ധം... ഇഡി സംഘം യുഎഇയിലേക്ക്...

സ്വപ്നയാകട്ടെ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ്. പാലക്കാടുണ്ടായിരുന്ന ജോലി നഷ്ടമായതോടെ സ്വപ്നക്ക് മുന്നോട്ടു പോകാൻ കഴിയാത്ത അവസ്ഥയാണ് വന്നു ചേർന്നിരിക്കുന്നത്. യു എ ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് നടത്തിയ തട്ടിപ്പുകൾക്ക് പങ്കുപറ്റാൻ നിരവധി പേരുണ്ടായി. സ്വപ്നയെ വിശ്വസിക്കാമെങ്കിൽ അവരുടെ കൈയിൽ സമ്പാദ്യമൊന്നുമില്ല.കേസു നടത്താനും വക്കീലിന് നൽകാനുമൊക്കെ ലക്ഷങ്ങൾ വേണം.
ആഢംബരജീവിതത്തിനും മുന്തിയ ഇനം വാഹനം കൊണ്ടു നടക്കാനും വേണം പതിനായിരങ്ങൾ. പാലക്കാട്ടെ ജോലിയിൽ നിന്നും സ്വപ്നക്ക് മോശമല്ലാത്ത ശമ്പളം ലഭിച്ചിരുന്നു.കമ്മീഷൻ ഇനത്തിലും നല്ല ഒരു തുക ലഭിക്കുമായിരുന്നു തന്നെ ഭാഷാ പ്രാവീണ്യം ഉപയോഗിച്ച് വൻകിട ഫണ്ടിംഗ് ഏജൻസികളെ ചാക്കിട്ടു പിടിക്കാൻ സ്വപ്നക്ക് കഴിഞ്ഞിരുന്നു.
പിണറായിയും സി പി എമ്മുമാണ് തൻ്റെ ജോലി ഇല്ലാതാക്കിയതെന്ന് സ്വപ്ന വിശ്വസിക്കുന്നു. തൻ്റെ വയറ്റു പിഴപ്പ് ഇല്ലാതാക്കിയതിൽ സ്വപ്നക്ക് മുഖ്യമന്ത്രിയോട് തീർത്താൽ തീരാത്ത കലിപ്പുണ്ട്. അതു കൊണ്ടു കൂടിയാണ് മുഖ്യമന്ത്രിയുടെ മകളെ പ്രതിക്കൂട്ടിലാക്കുന്ന പരാമർശങ്ങൾ സ്വപ്ന ആവർത്തിക്കുന്നത്. ഒരു കാലത്ത് സ്വപ്നയുടെ വിശ്വസ്തയായിരുന്ന വീണാ വിജയൻ്റെ എല്ലാ കഥകളും സ്വപ്നക്ക് ഹ്യദിസ്ഥമാണ്. ഇതു തന്നെയാണ് സ്വപനയുടെ തുറുപ്പ് ചീട്ട്. കളി തുടർന്നാൽ സ്വപ്നയുടെ എല്ലാ മോഹങ്ങളും പിണറായി തകർക്കും.
ശിവശങ്കറിൻെറ ആത്മകഥ പുറത്തു വന്നതോടെയാണ് എല്ലാം കീഴ്മേൽ മറിഞ്ഞത്. ശിവശങ്കർ അദ്ദേഹത്തിൻ്റെ ഇമേജ് നന്നാക്കാനാണ് ശ്രമിച്ചത്. എന്നാൽ ഇമേജ് നന്നായില്ലെന്ന് മാത്രമല്ല ഉള്ള ഇമേജ് ഇല്ലാതാവുകയും ചെയ്തു. ഇപ്പോൾ എറണാകുളത്താണ് സ്വപ്ന താമസിക്കുന്നത്. ജോലിയില്ലാത്തതിനാൽ അവർക്ക് സമയം ഏറെയുണ്ട്. മുഖ്യമന്ത്രിക്കും അദ്ദേഹത്തിൻെറ കുടുംബാംഗങ്ങൾക്കുമെതിരെയുള്ള തെളിവുകൾ കുത്തി പൊക്കുകയാണ് ഇപ്പോൾ സ്വപനയുടെ പ്രധാന ജോലി.
ചില പഴയകാല സുഹ്യത്തുക്കൾ ഇതിനായി സ്വപ്നയെ സഹായിക്കാൻ രംഗത്തുണ്ട്. ഒരു ഒറ്റയാൾ പോരാട്ടത്തിന് തയ്യാറെടുക്കുന്ന സ്വപ്നയെ സംബന്ധിച്ചടത്തോളം നടക്കാൻ പോകുന്നത് മഹാഭാരത യുദ്ധം തന്നെയാണ്. പിണറായിയെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നവർ ഇതിന് എല്ലാ പിന്തുണയും സ്വപ്നക്ക് നൽകുന്നുണ്ട്. പ്രതിപക്ഷത്തിൻ്റെ പിന്തുണയും സ്വപ്നക്കുണ്ട്.
അതോടൊപ്പം നയതന്ത്ര കള്ളക്കടത്തിൽ വമ്പൻ നീക്കങ്ങളാണ് സംഭവിക്കാനൊരുങ്ങുന്നത്. കോണ്‍സുല്‍ ജനറല്‍, അറ്റാഷെ എന്നിവര്‍ക്കു മുഴുവന്‍ കാര്യങ്ങളും അറിയാമെന്നാണു സ്വപ്‌ന പറയുന്നത്. ഇരുവരെയും ചോദ്യം ചെയ്യാനായാല്‍, കേസില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ കഴിയുമെന്നാണു പ്രതീക്ഷ. ചോദ്യംചെയ്യുന്നതിനു യു.എ.ഇയിലെ ഇന്ത്യന്‍ എംബസി വഴി നോട്ടീസ് കൈമാറാനാണു ഉദ്ദേശിക്കുന്നത്. മൂവരുടെയും യു.എ.ഇയിലെ വിലാസം ഇ.ഡിക്കു ലഭിച്ചിട്ടുണ്ട്. അവിടത്തെ വിലാസത്തിലാകും നോട്ടീസ് അയയ്‌ക്കുക.
നേരത്തെ, സ്വര്‍ണക്കടത്തിലും ഡോളര്‍കടത്തിലും കസ്‌റ്റംസ് മൂവരെയും പ്രതികളാക്കിയിരുന്നെങ്കിലും തിരുവനന്തപുരം കോണ്‍സുലേറ്റിലെ വിലാസത്തിലാണു നോട്ടീസ് അയച്ചത്. അതിനാല്‍, നോട്ടീസ് ഇതുവരെ അവര്‍ കൈപ്പറ്റിയിട്ടില്ല. എംബസി വഴി നോട്ടീസ് കൈമാറാന്‍ ശ്രമിച്ചപ്പോഴും തിരുവനന്തപുരത്തെ വിലാസമാണു നല്‍കിയത്. അതിനാല്‍, യു.എ.ഇ. അധികൃതരും നോട്ടീസ് കൈമാറിയില്ല. തുടര്‍ന്നു അവിടത്തെ നിയമപ്രകാരം നടപടി സ്വീകരിക്കുകയായിരുന്നു.
കോണ്‍സുല്‍ ജനറലിനെയും അറ്റാഷെയേയും ജോലിയില്‍നിന്നു പിരിച്ചുവിട്ടു. വീട്ടുതടങ്കലില്‍ വയ്‌ക്കുകയും ചെയ്‌തു.സ്വപ്‌നയുടെ വെളിപ്പെടുത്തലിന്റെ വെളിച്ചത്തില്‍ ഉന്നതരിലേക്കു അന്വേഷണം വ്യാപിപ്പിക്കണമെങ്കില്‍ വിദേശികളെ ചോദ്യംചെയ്യേണ്ടതുണ്ടെന്നാണു ഇ.ഡിക്കു നിയമോപദേശം ലഭിച്ചത്. നേരിട്ടു ഹാജരാകാതെ ഓണ്‍ലൈന്‍ വഴി ഇരുവരില്‍ നിന്നും മൊഴിയെടുക്കാന്‍ കഴിയുമോ എന്നാണു ഇ.ഡി. പരിശോധിക്കുന്നത്.
ഇ.ഡി. മുമ്പാകെ സ്വപ്‌ന നല്‍കിയ മൊഴിയിലെ വിവരങ്ങള്‍ നേരത്തെ കസ്‌റ്റംസിനും നല്‍കിയതാണ്. തെളിവില്ലാത്തതിനാല്‍, കസ്‌റ്റംസിനു മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ല. രാഷ്‌ട്രീയ ഉന്നതരുടെ പങ്ക് അന്വേഷിച്ചു പ്രതിചേര്‍ക്കണമെങ്കില്‍ കോണ്‍സുല്‍ ജനറലിനെയും അറ്റാഷെയേയും ചോദ്യംചെയ്യണമെന്നായിരുന്നു കസ്‌റ്റംസിനും ലഭിച്ച നിയമോപദേശം. അതിനു സാധിക്കാതെ വന്നതോടെയാണു അന്വേഷണം കള്ളക്കടത്തുകാരില്‍ മാത്രമായി ഒതുങ്ങിയത്.
https://www.facebook.com/Malayalivartha
























