Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

വെള്ളാപ്പള്ളിയ്ക്കെതിരെ വിഎസ്: കുറ്റം തെളിഞ്ഞാല്‍ വെള്ളാപ്പള്ളി കാശിക്കല്ല പോവുക, പൂജപ്പുരയ്ക്കാണെന്ന് വിഎസ്

14 OCTOBER 2015 02:08 PM IST
മലയാളി വാര്‍ത്ത.

സ്വാമി ശ്വാശതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെതിരെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്. കുറ്റം തെളിഞ്ഞാല്‍ വെള്ളാപ്പള്ളി കാശിയിലേക്കല്ല, പൂജപ്പുര ജയിലിലേക്കാണ് പോവുക. വാരണാസി മോദിയുടെ സ്ഥലമാണ്.

അതുകൊണ്ടാണ് വെള്ളാപ്പള്ളി അങ്ങോട്ടുപോകാന്‍ ആഗ്രഹിക്കുന്നതെന്നും വിഎസ് കുറ്റപ്പെടുത്തി. സ്വാമി ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് തനിക്കും മകന്‍ തുഷാറിനും എതിരായ ആരോപണങ്ങള്‍ സത്യമാണെന്നു തെളിഞ്ഞാല്‍ തലമുണ്ഡനം ചെയ്തു കാശിയില്‍ പോകാം എന്നായിരുന്നു വെള്ളാപ്പള്ളി ഇന്നലെ പറഞ്ഞത്. സിബിഐയുടേതു ഉള്‍പ്പെടെ ഏതു അന്വേഷണവും നേരിടാന്‍ തയാറാണെന്നു വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കിയിരുന്നു.
സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ തനിക്കു പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ തലമുണ്ഡനം ചെയ്തു കാശിക്കു പോകാന്‍ തയാറാണെന്ന് വെള്ളാപ്പള്ളി നടേശന്‍ ഇതിന് മുമ്പ് വ്യക്തമാക്കിയിരുന്നു. ചാനലുകളിലൂടെ പീഡിപ്പിച്ചാലും താന്‍ ലക്ഷ്യത്തില്‍ നിന്നും പിന്മാറില്ല. ഇപ്പോഴത്തെ ആരോപണങ്ങള്‍ രാഷ്ട്രീയലക്ഷ്യം വച്ചുള്ളതാണെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു.
ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് ചെമ്പഴന്തി മഠാധിപതി ശുഭാംഗാനന്ദ ഇതിന് മുമ്പ് ആവശ്യപ്പെട്ടിരുന്നു. ആരോപണ വിധേയരെയെല്ലാം അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം. സത്യം അറിയാന്‍ എല്ലാവര്‍ക്കും താല്‍പര്യമുണ്ട്. സംസ്ഥാനത്തെ അന്വേഷണ ഏജന്‍സികള്‍ അന്വേഷണം അട്ടിമറിക്കാന്‍ സാധ്യതയുള്ളതിനാല്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി.
ശ്വാശ്വതീകാനന്ദയുടെ മരണത്തില്‍ പുനരന്വേഷണം വേണമെന്ന് ശിവഗിരി മഠാധിപതി പ്രകാശനന്ദയും ഞായറാഴ്ച ആവശ്യപ്പെട്ടിരുന്നു. ശ്വാശ്വതീകാനന്ദയുടെ ബന്ധുക്കളും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ അന്വേഷണം വേണമെന്ന് വിവിധകോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നതോടെ സര്‍ക്കാരിന്റെ മേല്‍ സമ്മര്‍ദമേറിയിരിക്കുകയാണ്.
സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ശിവഗിരി മഠത്തെ കുറിച്ച് അന്വേഷണം വേണമെന്ന നിലപാടും വെള്ളാപ്പള്ളി മുന്നോട്ട് വച്ചിട്ടുണ്ട്. സ്വാമിയുടെ ദിനചര്യകള്‍ ശരിയായ ദിശയിലായിരുന്നില്ലെന്നും ശിവഗിരി മഠാധിപതിയായിരുന്ന സ്വാമി എന്തിനാണ് വിദേശത്ത് കറങ്ങിയതെന്നുമുള്ള ചോദ്യങ്ങളാണ് നടേശന്‍ ഉന്നയിക്കുന്നത്. ബിസിനസ് ബന്ധങ്ങളുണ്ടായിരുന്നു എന്ന ആരോപണവും വെള്ളാപ്പള്ളി മുന്നോട്ടു വയ്ക്കും. തുഷാറുമായി ഗള്‍ഫില്‍ ഉണ്ടായെന്ന് പറയപ്പെടുന്ന വഴക്കിന് കാരണം ശിവഗിരിയിലെ അധികാര തര്‍ക്കങ്ങളാണെന്നും പറയും.

ബിജു രമേശിനെതിരെയും നടേശന്‍ രംഗത്തെത്തും. സ്വാമി ശാശ്വതീകാനന്ദയെ കൊലപ്പെടുത്തിയതാണെങ്കില്‍ അത് ശിവഗിരിയുമായി ബന്ധപ്പെട്ടവരാണെന്ന ട്വിസ്റ്റ് അപ്രതീക്ഷിതം തന്നെയാണ്. ശിവഗിരിയെ ആരോപണത്തിലാക്കാന്‍ പര്യാപ്തമായ മറ്റൊരു കാര്യം കൂടി വെള്ളാപ്പള്ളി നടേശന് ലഭിച്ചിട്ടുണ്ട്. അതായത് ശാശ്വതീകാനന്ദയുടെ മരണശേഷം സഹായി സാബു പോയത് വര്‍ക്കലയിലേക്കായിരുന്നു. ഇത് എന്തിനാണെന്നാണ് വെള്ളാപ്പള്ളി ഭക്തരുടെ ചോദ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (5 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (5 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (5 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (5 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (6 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (8 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (8 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (10 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (10 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (10 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (10 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (10 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (11 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (11 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (11 hours ago)

Malayali Vartha Recommends