ഭീം ആര്‍മി ദേശീയ കോര്‍ഡിനേറ്റര്‍ എസ്ഡിപിഐ അംഗത്വം സ്വീകരിച്ചുവെന്ന് പ്രചരിപ്പിക്കുന്ന പ്രസ്താവന പിന്‍വലിക്കണം; ആവശ്യം ഉന്നയിച്ച് ഭീം ആര്‍മി സംസ്ഥാന കമ്മിറ്റി

ഭീം ആര്‍മി ദേശീയ കോര്‍ഡിനേറ്റര്‍ എസ്ഡിപിഐ അംഗത്വം സ്വീകരിച്ചുവെന്ന് പ്രചരിപ്പിക്കുന്ന പ്രസ്താവന പിന്‍വലിക്കണമെന്ന് വ്യക്തമാക്കി ഭീം ആര്‍മി സംസ്ഥാന കമ്മിറ്റി രംഗത്ത് എത്തിയിരിക്കുകയാണ്. ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ തിരുത്തണം എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അതിന് എസ്ഡിപിഐ തയ്യാറായിട്ടില്ലെന്ന് സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു.
അതോടൊപ്പം തന്നെ ബാബു സരിഗ ഭീം ആര്‍മിയുടെ ആദ്യകാല സംസ്ഥാന സമിതി അംഗവും അഡൈ്വസറി പാനലിസ്റ്റുമായിരുന്നു. ഒന്നര വര്‍ഷം മുമ്പ് അദ്ദേഹം വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവയ്ക്കുകയുണ്ടായിരുന്നു. ഇതേതുടര്‍ന്ന് മറ്റ് സന്നദ്ധ സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം ഭീം ആര്‍മി ദേശീയ കോര്‍ഡിനേറ്ററായി ഇരിക്കെയാണ് എസ്ഡിപിഐയില്‍ ചേര്‍ന്നത് എന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്. ഇത് കേവലം അക്ഷര പിശകായി കാണാന്‍ കഴിയില്ലെന്നും ഭീം ആര്‍മി അറിയിക്കുകയായിരുന്നു.
കൂടാതെ ഭീം ആര്‍മിയില്‍ പ്രാഥമിക അംഗത്വം പോലുമില്ലാത്ത ഒരു വ്യക്തിയെ ഭീം ആര്‍മി കോഡിനേറ്റര്‍ എന്ന് അഭിസംബോധന ചെയ്ത് എസ്ഡിപിഐ തിരുവനന്തപുരം എന്ന ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. എസ്ഡിപിഐ നടത്തിയ വസ്തുതകള്‍ക്ക് നിരക്കാത്ത പരാമര്‍ശങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്നും അത് പിന്‍വലിച്ച് പൊതു സമൂഹത്തെ അറിയിക്കണമെന്നും ഭീം ആര്‍മി ആവശ്യപ്പെടുകയുണ്ടായി.
'കേരളത്തിലെ മറ്റ് സാംസ്‌കാരിക സംഘടനകളെ അപേക്ഷിച്ച് വലിയ സാമൂഹിക- സാമ്പത്തിക മൂലധനങ്ങള്‍ അവകാശപ്പെടാനില്ലാത്ത താരതമ്യേനെ ചെറിയൊരു സംഘടനയാണ് ഭീം ആര്‍മി. എങ്കിലും, കൃത്യമായ ബഹുജന്‍ രാഷ്ട്രീയ ബോധം കാത്ത് സൂക്ഷിക്കുകയും പൊതു സമൂഹത്തോടും ബഹുജന്‍ സമാജിനോടും എന്നും സത്യസന്ധത വെച്ച് പുലര്‍ത്തുകയും ഏറ്റെടുത്തിട്ടുള്ള ജനകീയ സമരങ്ങളെ ഒത്തുതീര്‍പ്പ് കച്ചടവടങ്ങള്‍ക്ക് വഴങ്ങാതെ പരിപൂര്‍ണ വിജയത്തിലേക്ക് എത്തിക്കുവാനും ഈ സംഘടനക്ക് കഴിഞ്ഞിട്ടുണ്ട്', എന്നും പ്രസ്താവനയില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























