മുഖ്യമന്ത്രിയുടെ പിണറായിയിലെ അതീവ സുരക്ഷയുള്ള വീടിന് 150 മീറ്റർ മാത്രം അകലെയുണ്ടായ ബോംബ് സ്ഫോടനക്കേസ്; പ്രതികളെ കണ്ടെത്താനാകാതെ ഇരുട്ടിൽ തപ്പി പോലീസ്

സ്ഫോടനക്കേസിലെ പ്രതികളെ പിടിക്കാനാകതെ പോലീസ്. മുഖ്യമന്ത്രിയുടെ പിണറായിയിലെ അതീവ സുരക്ഷയുള്ള വീടിന് 150 മീറ്റർ മാത്രം അകലെയുണ്ടായ ബോംബ് സ്ഫോടനക്കേസിലെ പ്രതികളാണ് ഇപ്പോഴും കാണാമറയത്ത് തുടരുന്നത്. പിണറായി സ്വദേശി രേഷ്മയുടെ വീടിന് നേരെയാണ് ആക്രമണം നടന്നത്.
എൺപത് ദിവസം പിന്നിട്ടു. എന്നിട്ടും പ്രതികളെ പറ്റിയറിയാതെ പോലീസ് ഇരുട്ടിൽ തപ്പുകയാണ്. സിസിടിവിയും 24 മണിക്കൂർ പൊലീസ് കാവലും നൈറ്റ് പട്രോളിംഗുമുള്ള പ്രദേശമാണ്. എന്നിട്ടും തെളിവ് കിട്ടിയിട്ടില്ലെന്ന വിശദീകരണമാണ് കമ്മീഷണർ നൽകുന്നത്. കണ്ണൂരിലെ മിക്ക ബോംബ് സ്ഫോടന കേസുകളിലും ഒരു എഫ്ഐആർ ഇടുമെന്നല്ലാതെ മറ്റൊന്നും ചെയ്യാറില്ല.
2002 മെയ് മാസത്തിലാണ് ബോംബാക്രമണത്തിൽ കണ്ണൂരിൽ ആദ്യമായി ഒരു സ്ത്രീ മരിച്ചത് . കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ ഉത്തമന്റെ മൃതദേഹം കാണാൻ പോയ സംഘം സഞ്ചരിച്ച ജീപ്പിന് നേരെ ബോംബേർ നടന്നു. വയോധികയ്ക്കും ഡ്രൈവക്കും പ്രാണൻ പോയി.
പ്രതികളെവിടെ എന്ന് ചോദിക്കുമ്പോൾ കമ്മീഷണറുടെ മറുപടി ഇങ്ങനെയാണ് ''പ്രതികളെ കുറിച്ച് കൃത്യമായ വിവരമില്ല. സൂചന മാത്രം. ശാസ്ത്രീയ തെളിവുകൾ ഇല്ലെന്നും കമ്മീഷണർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രി പയ്യന്നൂരിൽ ധനരാജ് രക്ത സാക്ഷിത്വദിനം സിപിഎം ആചരിച്ചു. പയ്യന്നൂരിലെ ആർ.എസ്.എസ് ഓഫീസായ രാഷ്ട്ര ഭവനിന് നേരെ അർദ്ധരാത്രി ബോംബേറുണ്ടായി. പ്രതികളെവിടെയെന്ന് പൊലീസിന് അറിയില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.
കണ്ണൂരിൽ രാഷ്ട്രീയ അക്രമങ്ങളുടെ തുടക്ക സമയത്ത് ബിജെപിയും സിപിഎമ്മും തമ്മിലുള്ള ബല പരീക്ഷണത്തിനായിരുന്നു ബോംബുകൾ പൊട്ടിച്ചത്. പാനൂരിലൊക്കെ ബിജെപി കേന്ദ്രത്തിൽ ഒരു ബോംബ് പൊട്ടുമ്പോൾ സിപിമ്മുകാർ രണ്ടെണ്ണം എറിയുന്ന സ്ഥിതിയായിരുന്നു.
https://www.facebook.com/Malayalivartha


























