സ്വപ്‌നയുടെ ഫോണില്‍ ആ വിവരങ്ങള്‍; കേന്ദ്രമന്ത്രി എത്തിയത് പിണറായി പൂട്ടാന്‍ ക്ലിഫ്ഹൗസില്‍ ഇഡി?

സ്വര്‍ണക്കടത്തു കേസില്‍ കേന്ദ്രം കൂടുതല്‍ ഊര്‍ജ്ജിതമായ ഇടപെടലുകളാണിപ്പോള്‍ നടത്തുന്നത്. കേന്ദ്ര വിദേശകാര്യമന്ത്രിയുടെ കേരളാ. സിബിഐ, ഇഡി എന്നിവരുടെ ഊര്‍ജ്ജിതമായ നീക്കങ്ങളുമെല്ലാം. ഇതിന് ഉദാഹരണമാണ്. ഇനി അന്വേഷണം മുഖ്യമന്ത്രിയിലേയ്ക്കും. കുടുംബത്തിലേയ്ക്കുമാണ്. നിലവില്‍ അന്വേഷണ സംഘത്തിന് മുന്നിലുള്ളൊരു തുറുപ്പ് ചീട്ട് അത് സ്വപ്‌നയും സ്വപ്‌നയുടെ രഹസ്യ മൊഴിയും. അവരുടെ ഫോണിലെ വിവരങ്ങളുമാണ്. ആദ്യ ഘട്ടം പൂര്‍ത്തിയായി. അത് സ്വപ്‌നയെ വിശദമായിത്തന്നെ ചോദ്യചെയ്യലായിരുന്നു. എന്താണോ സ്വപ്‌ന കേരളത്തോട് വിളിച്ചു പറഞ്ഞത് അതു തന്നെയാണ് അന്വേഷണ ഏജന്‍സികളോടും സ്വപ്‌ന പറഞ്ഞത്. എന്നാല്‍ അതെല്ലാം കള്ളമാണെന്നും. വെറും കെട്ട് കഥകളാണെന്നും സര്‍ക്കാരും പിണറായിയും പറയുമ്പോള്‍. തന്റെ കയ്യില്‍ തെളിവുകളുണ്ടെന്ന് വെല്ലുവിളിക്കുകയാണ് സ്വപ്‌ന. ഈ തെളിവുകളെല്ലാം എന്‍ഐയുടെ കയ്യിലാണ് ഉള്ളത്. ആവിവരങ്ങള്‍ ശേഖരിക്കുന്ന രണ്ടാം ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇപ്പോള്‍.. ഇതിനു ശേഷം വീണ്ടും ഇഡി സ്വപ്നയെ ചോദ്യം ചെയ്യും.
ഇതോടെ ഇഡിയ്ക്ക് സത്യത്തില്‍ എന്താണ് നടന്നത്. സ്വര്‍ണക്കടത്തിലെ സര്‍ക്കാര്‍ തലത്തിലെ ഇടപെടല്‍ മുഖ്യമന്ത്രിയ്ക്ക് ഇതിലുള്ള ബന്ധം എന്നീ രീതിയിലുള്ള അന്വേഷണത്തിലേയ്ക്ക് കടക്കും. ഈ അന്വേഷണത്തെ പിണറായി ഭയക്കുന്നതും അതുകൊണ്ടാണ്. അങ്ങനെയായാല്‍ അന്വേഷണത്തിന്റെ ഭാഗമായി കേന്ദ്ര ഏജന്‍സികള്‍ക്ക് ക്ലിഫ്ഹൗസില്‍ കയറി ഇറങ്ങേണ്ടിവരും. അങ്ങനെ സംഭവിച്ചാല്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇതില്‍ പരം നാണക്കേടുണ്ടോ. സ്വപ്‌ന നടത്തിയ വെളിപ്പെടുത്തലുകളെല്ലാം ക്ലിഫ്ഹൗസിനെ ചുറ്റിപ്പറ്റിയാണ്. ബിരിയാണിച്ചെമ്പ്, യുഎഇ ഭരണാധികാരിയുമായുള്ള കൂടിക്കാഴ്ച ഇതിലെ വസ്തുതള്‍ പരിശോധിക്കുന്ന അന്വേഷണ സംഘത്തിന് ക്ലിഫ് ഹൗസിനെ എങ്ങനെയാണ് ഒഴിച്ചു നിര്‍ത്താനാകുകയ.
മൊബൈല്‍ ഫോണ്‍ പരിശോധനയാണ് ഇനി നടക്കാന്‍ പോകുന്നത്. ആ പരിശോധനയില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം വീണ്ടും സ്വപ്നയെ ചോദ്യം ചെയ്യും. ഇതിന്റെ ഭാഗമായി സ്വപ്‌നയില്‍നിന്ന് എന്‍.ഐ.എ. പിടിച്ചെടുത്ത മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ കോപ്പിചെയ്യാനായി തിരുവനന്തപുരത്തെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിക്കഴിഞ്ഞു എന്ന വിവരമാണിപ്പോള്‍ പുറത്തുവരുന്നത്. കോടതിയുടെ അനുമതിയോടെയാണു എന്‍.ഐ.എ. കസ്റ്റഡിയിലുള്ള മൊബൈല്‍ഫോണ്‍ ഇ.ഡിയ്ക്കു വിട്ടുകിട്ടിയിരിക്കുന്നത്. ഈയാഴ്ച വിവരങ്ങള്‍ ലഭിക്കുക എന്നും അറിയിച്ചിട്ടുണ്ട്. ഈ ഫോണിലെ വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റിന് എന്‍.ഐ.എ. നേരത്തേ കൈമാറിയിരുന്നില്ല.
എന്താണ് ഈ കേസില്‍ നടന്നിട്ടുള്ളത് എന്നത്. വെറും കോള്‍ രേഖകള്‍ കൊണ്ടു തന്നെ മനസ്സിലാകും. ഉന്നതരെയടക്കം ഒട്ടേറെപ്പേരെ സ്വപ്‌ന സുരേഷ് നിരന്തരം ഫോണ്‍ വിളിച്ചിരുന്നതായി എന്‍.ഐ.എയ്ക്കു തെളിവു ലഭിച്ചിരുന്നു. മുഖ്യമന്ത്രി, കോണ്‍സുലേറ്റിലെ ഉന്നതര്‍ അടക്കമുള്ളവര്‍ക്കെതിരായ തെളിവുകള്‍ തന്റെ മൊബൈലില്‍ ഉണ്ടെന്നും സ്വപ്‌ന ഇ.ഡിയോട് പറഞ്ഞിരുന്നു എന്നുള്ളതും ഇവിടെ വളര പ്രസക്തമാകുന്നുണ്ട്. ഈ ആരോപണങ്ങള്‍ തെളിയിക്കാന്‍ മൊബൈല്‍ഫോണ്‍ അനിവാര്യമാണ്.
2020 ജൂലൈയില്‍ ബംഗളുരുവില്‍നിന്നു സ്വപ്‌നയെ അറസ്റ്റുചെയ്ത എന്‍.ഐ.എ. ആറു മൊബൈല്‍ ഫോണുകളാണു ഇവരില്‍നിന്നു പിടിച്ചെടുത്തത്. ഇ.ഡി. അന്വേഷണം ഏറ്റെടുത്തപ്പോള്‍, 2018 മുതലുള്ള ഫോണ്‍രേഖകളാണു ലഭിച്ചത്. സ്വപ്‌നയെ ചോദ്യംചെയ്തതില്‍ നിന്നാണു 201617 കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ എന്‍.ഐ.എ. പിടിച്ചെടുത്തിരുന്നുവെന്നു വ്യക്തമായത്. ഈ ഫോണിലെ വിവരങ്ങള്‍ എന്‍.ഐ.എ. ശേഖരിച്ചിരുന്നു. ഇതില്‍ ചില സുപ്രധാന വീഡിയോകളടക്കം ഉണ്ടെന്നാണു സ്വപ്‌ന പറയുന്നത്.
അകേസമയം തന്നെ മറ്റൊരു വലിയ ഡവലപ്‌മെന്റ് എന്നുള്ളത് ഷാജ് കിരണിന്റെ മൊബൈല്‍ ഫോണ്‍ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നു എന്നുള്ളതാണ്. സ്വപ്‌ന ഉള്‍പ്പെട്ട ഗൂഢാലോചന കേസുമായി ബന്ധപ്പെട്ടാണ് ഷാജ് കിരണ്‍ തന്റെ മൊബൈല്‍ ഫോണ്‍ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. സ്വപ്‌നയുമായിനടത്തിയ സംഭാഷണം വീണ്ടെടുക്കുന്നതിനു വേണ്ടിയാണു ഫോണ്‍ കൈമാറിയത്. താനുമായി നടത്തിയ ഫോണ്‍സംഭാഷണം എഡിറ്റുചെയ്താണു സ്വപ്‌ന മാധ്യമങ്ങള്‍ക്കു നല്‍കിയതെന്നാണു ഷാജ് കിരണ്‍ ആരോപിക്കുന്നത്. എന്നാല്‍ അതിലെ സത്യവും കേരളം ഉടന്‍ തന്നെ അറിയും.
https://www.facebook.com/Malayalivartha


























