മൂകാംബികയില്‍ ദര്‍ശനം നടത്തി ബിനോയ് കോടിയേരി; മുംബൈ സ്വദേശിയുടെ കുട്ടിയുടെ വിവാദ പിതൃത്വവും ഏറ്റെടുത്തു; കോടിയേരിക്ക് താല്‍ക്കാലിക ആശ്വാസം

കഴിഞ്ഞ ദിവസം വരെ രണ്ടു മക്കളുടെയും വിധിയെ ഓര്‍ത്ത് നെഞ്ചുപൊട്ടിക്കഴിഞ്ഞിരുന്ന കോടിയേരിക്ക് തല്‍ക്കാലം ആശ്വസിക്കാമനുള്ള വക കിട്ടി എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മുംബൈ സ്വദേശിയുടെ കുട്ടിയുടെ പിതൃത്വത്തെ ചൊല്ലിയുള്ള കേസില്‍ ചില ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നതായും അത് ഫലം കണ്ടതായുമുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഇന്നത്തെ ബിനോയ് കോടിയേരിയുടെ മൂകാംബികയിലേയ്ക്കുള്ള യാത്രയുമൊക്കെ ചേര്‍ത്ത് വായിക്കുമ്പോള്‍. കോടിയേരിക്ക് മൂത്ത മകന്റെ കാര്യത്തില്‍ ആശ്വസിക്കാന്‍ വകയുണ്ട് എന്നാണ് കരുതപ്പെടുന്നത്. മുംബൈ സ്വദേശിനി നല്‍കിയ പീഡന കേസ് വീണ്ടും പരിഗണിക്കാനിരിക്കെത്തന്നെ യാണ് ബിനോയ് കൊല്ലൂര്‍ മൂകാംബികയില്‍ സന്ദര്‍ശനം നടത്തിയിരിക്കുന്നത്. ക്ഷേത്ര ദര്‍ശനത്തിന് ശേഷം ദുര്‍ഗ്ഗാ ദേവിയെ പ്രീതിപ്പെടുത്തുന്നതിനായുള്ള ചണ്ഡികാ ഹോമം വഴിപാടായി കഴിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പുറത്തുവന്നിട്ടുണ്ട്.
അതേസമയം ബിനോയ് കോടിയേരി പ്രതിയായ പീഡനക്കേസ് ഒത്തുതീര്‍പ്പിലേക്കെന്ന് തന്നെയുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. പരാതിക്കാരിയായ യുവതിയും ബിനോയിയും കേസ് നടപടികള്‍ അവസാനിപ്പിക്കാന്‍ ഒരുമിച്ച് കോടതിയില്‍ അപേക്ഷ നല്‍കിയത് തന്നെയാണ് ഒത്തു തീര്‍പ്പ് സംബന്ധിച്ച കാര്യങ്ങളില്‍ ഏകദേശ സ്ഥിരീകരണം നല്‍കുന്നത്. ഈ ഒത്തുതീര്‍പ്പ് അപേക്ഷയില്‍ ബിനോയ് കോടിയേരി പരോക്ഷമായി ആ പിതൃത്വം ഏറ്റെടുക്കുന്നതും കാണാന്‍ കഴിയും. എന്നാല്‍ നിലവിലെ ഒത്തുതീര്‍പ്പിനെക്കുറിച്ച് പ്രതികരിക്കാന്‍ പരാതിക്കാരിയായ യുവതി തയ്യാറായിട്ടില്ല. കുട്ടിയുടെ ഭാവി മുന്‍നിര്‍ത്തി കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിലേക്ക് എത്തി എന്നാണ് ഇരുവരും ഒരുമിച്ച് കോടതിയില്‍ നല്‍കിയിരിക്കുന്ന അപേക്ഷ. ഇതുതനനെയാണ് ബിനോയ് പിതൃത്വം അംഗീകരിച്ചതായി കണക്കാക്കാന്‍ കാരണം. എന്നാല്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥകളെക്കുറിച്ച് ഇപ്പോള്‍ പരസ്യമായി പറയാനാകില്ലെന്ന് ബിനോയ് കോടിയേരി പ്രതികരിച്ചു. പരാതിക്കാരിയായ യുവതി പ്രതികരണത്തിന് തയ്യാറായിട്ടില്ല.
പരാതിക്കാരിയായ യുവതിക്ക് ജീവനാംശം നല്‍കാന്‍ നേരത്തെ തന്നെ കോടതിക്ക് പുറത്ത് നീക്കം നടന്നിരുന്നു. ഒടുവില്‍ ഈ നീക്കം ഫലം കണ്ടതോടെയാണ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇരുകൂട്ടരും കൂടി കോടതിയില്‍ അപേക്ഷ നല്‍കിയത്. തനിക്കെതിരായ പരാതി വ്യാജമാണെന്നും എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിനോയ് കോടിയേരിയാണ് ആദ്യം ബോംബൈ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഡിഎന്‍എ പരിശോധനയിലൂടെ കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ കോടതി ഉത്തരവിട്ടു.
ഇതേ തുടര്‍ന്ന് നടത്തിയ ഡിഎന്‍എ പരിശോധനയുടെ ഫലം രണ്ട് വര്‍ഷമായി കോടതിയുടെ പരിഗണനയില്‍ ഇരിക്കുകയാണ്. ഇതിനിടയിലാണ് കേസ് ഒത്തുതീര്‍പ്പാവുന്നത്. കുട്ടിയുടെ ഭാവി മുന്‍നിര്‍ത്തിയാണ് ഒത്തുതീര്‍പ്പിലേക്ക് പോകുന്നത് എന്ന് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നത്. കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്ന് യുവതിയും എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ബിനോയിയും അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു. അപേക്ഷ ഫയലില്‍ സ്വീകരിച്ച കോടതി ഇതൊരു ക്രിമിനല്‍ കേസ് ആയതിനാല്‍ വിശദമായി പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കാം എന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
അതേസമയം യുവതിയുടെ നിലവിലെ അവസ്ഥ മുതലെടുക്കുകയാണ് കോടിയേരി കുടുംബം എന്ന ആക്ഷേപവും ഉയരുന്നുണ്ട്. അങ്ങനെ ഒരു വിലയിരുത്തല്‍ വരാന്‍ഡ കാരണം, യുവതി നേരത്തേ നടത്തിയ ഒരു പ്രതികരണമാണ്. കോടതി വ്യവഹാരം ഇങ്ങനെ നീണ്ടു പോകുന്നതിനാല്‍ ജീവിക്കാന്‍ മാര്‍ഗമില്ലാത്തതിനാല്‍ കുട്ടിക്ക് ജീവനാംശം നല്‍കാമെങ്കില്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ തയ്യാറാണെന്ന് യുവതി പ്രതികരിച്ചിരുന്നു.
അതേസമയം ഒത്തുതീര്‍പ്പായതോടെ പ്ലേറ്റ് മാറ്റുകയാണ് ബിനോയ്. യുവതിയുമായി ബന്ധമുണ്ടെന്ന് താന്‍ ഒരിക്കലും നിഷേധിച്ചിട്ടില്ലെന്ന് ബിനോയ് പറഞ്ഞു. എന്നാല്‍, യുവതി ഉന്നയിച്ച എല്ലാ ആരോപണങ്ങളും ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'കുട്ടിയുടെ ഭാവി കണക്കിലെടുത്ത് ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങള്‍ നടത്തി. ഒത്തുതീര്‍പ്പ് ഫോര്‍മുല ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. കോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. വിവാഹവാഗ്ദാനം നല്‍കി ബിനോയ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാട്ടി യുവതി മുംബൈയിലെ ഒഷിവാര പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് കേസിന്റെ തുടക്കം.
https://www.facebook.com/Malayalivartha


























