Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

ബിജെപിയുമായി തെരഞ്ഞെടുപ്പ് സഖ്യമില്ല, എസ്.എന്‍.ഡി.പിക്കാര്‍ക്ക് ഇഷ്ടമുള്ള ഏതു പാര്‍ട്ടിയുടെ ചിഹ്നത്തിലും മത്സരിക്കാമെന്നും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

15 OCTOBER 2015 07:35 AM IST
മലയാളി വാര്‍ത്ത.

വെള്ളാപ്പള്ളിയ്ക്ക് ബിജെപി കുപ്പായം മടുത്തു. ഇടതു വലതു മുന്നണികളുടേയും ശാശ്വതീകാനന്ദസ്വാമികളുടെ മരണ വിവാദവും വെള്ളാപ്പള്ളിയെ ബിജെപി കൂട്ടുകെട്ട് വിടാന്‍ പ്രേരിപ്പിച്ചതായാണ് വിലയിരുത്തല്‍. ഇടതു വലത് ആക്രമണങ്ങളില്‍ വെള്ളാപ്പള്ളിയുിടെ കൂടെ നില്‍ക്കാന്‍ ബിജെപിയ്ക്ക് കഴിഞ്ഞതുമില്ല. ഇതെല്ലാം ബിജെപിയെ തള്ളിപ്പറയാന്‍ വെള്ളാപ്പള്ളി നടേഷന്‍ നിര്‍ബന്ധിതനായി.
ബി.ജെ.പിയുമായി യാതൊരു കൂട്ടുകെട്ടുമില്ലെന്നും തദ്ദേശതെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പിക്കാര്‍ക്ക് ഇഷ്ടമുള്ള ഏതു പാര്‍ട്ടിയുടെ ചിഹ്നത്തിലും മത്സരിക്കാമെന്നും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കൊല്ലം പ്രസ് ക്ലബില്‍ തദ്ദേശീയം2015 എന്ന പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിയുടെ പേരില്‍ നീതി നിഷേധിക്കപ്പെട്ടപ്പോഴാണു നായാടി മുതല്‍ നമ്പൂതിരിവരെയുള്ളവരെ സംഘടിപ്പിച്ചു രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചത്. അതോടെ ഇടതുവലതു മുന്നണിക്കാര്‍ പുകിലുതുടങ്ങി. ഇപ്പോള്‍ തനിക്കും മകനുമെതിരേ ഉയരുന്ന ആരോപണങ്ങള്‍ക്കു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയും എസ്.എന്‍.ഡി.പിയില്‍നിന്നു പുറത്തുപോയ ചിലരുടെ വിരോധവുമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മൈക്രോ ഫിനാന്‍സിന്റെ കണക്കുചോദിക്കുന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഈഴവനല്ല, കമ്യൂണിസ്റ്റുകാരനാണ്. ഒരു ലക്ഷം രൂപ തന്നാല്‍ എസ്.എന്‍. ട്രസ്റ്റില്‍ അംഗത്വം കൊടുക്കാമെന്നും വെള്ളാപ്പള്ളി പറഞ്ഞു. മൈക്രോ ഫിനാന്‍സില്‍ യാതൊരു അഴിമതിയും നടത്തിയിട്ടില്ല. സി.ബി.ഐ. അന്വേഷണം നേരിടാന്‍ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്ലിം ലീഗ് വര്‍ഗീയപ്പാര്‍ട്ടിയാണെന്നു പറഞ്ഞ സി.പി.എം. ഇപ്പോള്‍ ഗവേഷണം നടത്തി അവര്‍ മതേതരപാര്‍ട്ടിയാണെന്നു പറയുന്ന ഗതികേടിലാണ്. ബി.ജെ.പി. സ്വയം വളര്‍ന്നതല്ല, വളര്‍ത്തിയതാണ്. ഇരുമുന്നണികളുടെയും മതേതരഭരണത്തിന്‍കീഴില്‍ യാതൊരു പരിഗണനയും ലഭിക്കാത്തവര്‍ ബി.ജെ.പിയിലേക്കുപോയി. അരുവിക്കരയില്‍ എല്‍.ഡി.എഫ്. തോറ്റപ്പോള്‍ എസ്.എന്‍.ഡി.പിയെ പഴി പറഞ്ഞു. ഞങ്ങള്‍ അവിടെ വോട്ട് പിടിക്കാന്‍ പോയിട്ടില്ല. തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം പാഠം പഠിക്കുമെന്നും ബി.ജെ.പി. ഉന്നതവിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. ജെ.എസ്.എസ്. നേതാവ് എ.എന്‍. രാജന്‍ ബാബു എസ്.എന്‍.ഡി.പി. യോഗത്തിന്റെ ലീഗല്‍ അഡൈ്വസറാണെന്നും അദ്ദേഹം വ്യക്തിത്വമുള്ള നേതാവാണെന്നും ചോദ്യത്തിന് ഉത്തരമായി വെള്ളാപ്പള്ളി പറഞ്ഞു. മുമ്പ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസുകാരില്‍ ചിലര്‍ രാജന്‍ ബാബുവിന് ഒരു കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നും അദ്ദേഹം അന്തസുള്ളയാളായതിനാല്‍ അതിനു മുതിര്‍ന്നില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നവര്‍ മലപ്പുറത്തു പന്നി ഫെസ്റ്റ് നടത്തുമോയെന്നും താന്‍ ബീഫ് കഴിക്കുമെന്നും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (3 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (3 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (3 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (4 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (4 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (6 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (6 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (8 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (8 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (8 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (8 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (8 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (9 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (9 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (9 hours ago)

Malayali Vartha Recommends