ഡ്രൈവറെ കൊണ്ട് ചെരുപ്പിന്റെ വാറഴിപ്പിച്ചു; സ്പീക്കര്‍ ശക്തന്റെ നടപടി വിവാദമാകുന്നു

നിയമസഭാ സ്പീക്കര്‍ എന്‍. ശക്തന്‍ തന്റെ ചെരുപ്പിന്റെ വാറഴിച്ചുമാറ്റാന്‍ ഡ്രൈവറിന്റെ സഹായം തേടിയ നടപടി വിവാദമാകുന്നു. നിയമസഭാവളപ്പില്‍ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പിന് കഴിഞ്ഞ ദിവസം എത്തിയപ്പോഴായിരുന്നു സംഭവം.
വിളവെടുപ്പിന് ശേഷം ഇത് മെതിക്കാനായി തയാറാക്കിയ പായയിലേക്ക് കയറുന്നതിന് തൊട്ടുമുന്‍പാണ് ചെരുപ്പഴിച്ചു മാറ്റിയത്. ഈ സംഭവമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
കൃഷി മന്ത്രി കെ.പി. മോഹനന്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു സംഭവം. എന്നാല്‍ ഇക്കാര്യവുമായി ബന്ധപ്പെട്ട് സ്പീക്കര്‍ പ്രതികരിച്ചിട്ടില്ല. പന്ത്രണ്ട് മണിക്ക് പ്രതികരിക്കുമെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു.
ഇന്നലെ നടന്ന സംഭവത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ശ്രദ്ധനേടിയതോടെയാണ് സ്പീക്കറുടെ പ്രവര്‍ത്തി വിവാദമായത്. നിയമസഭയിലെ മുന്നൂറോളം ജീവനക്കാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും മുന്നിലായിരുന്നു സംഭവം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha