അതിഥിയായെത്തിയ പൂച്ചയും വീട്ടിലെ കോഴി കുഞ്ഞും സൃഹൃത്തുക്കൾ; കൗതുക കാഴ്ച്ചയായി മാറി പൂച്ചക്കുഞ്ഞുങ്ങളും

പെരുവള്ളൂർ കാടപ്പടി സിദിഖാബാദ് പാമങ്ങാടൻ റഫീഖിന്റെ വീട്ടിലെ പൂച്ചയും കോഴിയും കൂട്ടുക്കാരായി. പൂച്ചക്കുഞ്ഞുങ്ങൾക്ക് കൂട്ടായി. പൂച്ച വീട്ടിലേക്ക് വന്നു കയറുകയായിരുന്നു. 5 ദിവസമായി ഇവർ ഇണങ്ങി . കോഴി പതിവായി മുട്ടയിടുന്ന സ്ഥലത്ത് പൂച്ച 4 കുഞ്ഞുങ്ങളെ പ്രസവിച്ചു.
എന്നാൽ കോഴിയാകട്ടെ പൂച്ചയ്ക്കും കുഞ്ഞുങ്ങൾക്കും അരികെ തന്നെ തുടർന്നു. തള്ളപ്പൂച്ച ഇര തേടി പോകുമ്പോൾ പൂച്ചുക്കുഞ്ഞുങ്ങൾക്ക് ചിറകുകൾക്കടിയിൽ സംരെക്ഷണം കൊഴിയൊരുക്കുന്നുണ്ട്. അതിനെ സംരക്ഷിക്കുന്ന ഉത്തരവാദിത്തം കോഴിക്കാണ്. കോഴി സ്ഥലത്തില്ലാത്തപ്പോൾ കോഴിമുട്ട കാലിനടിയിൽ ഒതുക്കി സംരക്ഷിക്കുന്ന ജോലി പൂച്ചയ്ക്കുമുണ്ട്.
കോഴിയുമായുള്ള പൂച്ചയുടെ സൗഹൃദത്തിൽ ആദ്യം ചതി സംശയിച്ചിരുന്നു. എന്നാൽ വല്ലാത്തൊരു മനപ്പൊരുത്തമാണ് അവയുടേതെന്ന് വൈകാതെ വീട്ടുകാർക്ക് മനസിലായി . മുൻപ് പ്രാവിനെയും കോഴിയെയും പിടിക്കാൻ ശ്രമിച്ചതിന് ഓടിച്ചു വിട്ട പൂച്ചയാണ് ഇതെന്ന് റഫീഖ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























