അടുത്ത ഏടാകൂടം... തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചനാക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്നാ സുരേഷ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നു; സ്വപ്നയുടെ പരാമര്‍ശം സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നമുണ്ടാക്കിയതായി സര്‍ക്കാര്‍

പിസി ജോര്‍ജും ശബരിനാഥും ഉണ്ടാക്കിയ പൊല്ലാപ്പ് കെട്ടടങ്ങിയപ്പോള്‍ വീണ്ടും സ്വപ്ന സുരേഷ് കളം നിറയുകയാണ്. മുഖ്യമന്ത്രിയ്ക്കും സര്‍ക്കാരിനുമെതിരായ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചനാക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്നാ സുരേഷ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നു.
ഹര്‍ജി റദ്ദാക്കാനാകില്ലെന്നും സ്വപ്നയുടെ പരാമര്‍ശം സംസ്ഥാനത്ത് വലിയ ക്രമസമാധാന പ്രശ്‌നമുണ്ടാക്കിയെന്നും സര്‍ക്കാര്‍ ഇന്ന് അറിയിക്കും. എന്നാല്‍ തന്നെ മനപൂര്‍വം കളളക്കേസില്‍ കുടുക്കിയെന്നാണ് സ്വപ്നയുടെ നിലപാട്. ഇതിനിടെ ലൈഫ് മിഷന്‍ കേസില്‍ സന്ദീപ് നായരുടെ ചോദ്യം ചെയ്യല്‍ സിബിഐ ഇന്ന് വീണ്ടും തുടരും.
അതേസമയം, സ്വര്‍ണക്കത്തുകേസിലെ സിബിഐ അന്വേഷണത്തെക്കുറിച്ചുള്ള ലോക്‌സഭയിലെ ചോദ്യത്തിന് ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായ മറുപടി പറഞ്ഞില്ല. എന്‍ഐഎയും ഇഡിയും നടത്തുന്ന അന്വേഷണം തുടരുകയാണെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഭീകര പ്രവര്‍ത്തനത്തിനുള്ള സാമ്പത്തിക സഹായത്തിനായിരിക്കാം സ്വര്‍ണക്കടത്തെന്നാണ് പ്രാഥമിക അനുമാനം.
എംപിമാരായ ആന്റോ ആന്റണി, അടൂര്‍ പ്രകാശ് എന്നിവരുടെ ചോദ്യത്തിനാണ് ഈ മറുപടി പറഞ്ഞത്. കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണം തുടരുകയാണെന്ന് കേന്ദ്രം. പുതിയ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണം തുടരുന്നതെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയില്‍ രേഖാമൂലം അറിയിച്ചു.
സ്വപ്ന സുരേഷിന്റെ മൊഴിയെക്കുറിച്ചുള്ള വാര്‍ത്ത മാധ്യമങ്ങള്‍ വഴി അറിഞ്ഞെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ കിട്ടിയിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. സ്വപ്ന സുരേഷിന്റെെ മൊഴിയിലാണോ അന്വേഷണം എന്ന് കേന്ദ്രം വിശദീകരിക്കുന്നില്ല. കേസിലെ പ്രതിയായ എം ശിവശങ്കറിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ അന്വേഷണ ഏജന്‍സികള്‍ അനുമതി നല്കിയിട്ടില്ലെന്നും അടുര്‍ പ്രകാശ് എന്‍കെ പ്രേമചന്ദ്രന്‍ എന്നിവരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി അറിയിച്ചു.
അതേസമയം എച്ച്.ആര്‍.ഡി.എസിനെ സംസ്ഥാന സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് സംഘടനയുടെ സ്ഥാപക സെക്രട്ടറി അജി കൃഷ്ണന്‍ പറഞ്ഞു. തനിക്കെതിരെ പുതിയ കേസുകള്‍ വന്നു കൊണ്ടിരിക്കുകയാണ്. കൂടുതല്‍ അന്വേഷണ ഏജന്‍സികള്‍ ഇപ്പോള്‍ തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നുണ്ട്. സ്വപ്ന സുരേഷ് ഇപ്പോഴും എച്ച്.ആര്‍.ഡി.എസിന്റെ ഭാഗമാണെന്നും പേ റോളില്‍ നിന്നും മാത്രമാണ് അവരെ നീക്കിയതെന്നും അജി കൃഷ്ണന്‍ പറഞ്ഞു.
സംഘടനയ്ക്ക് വിദേശഫണ്ട് ലഭിക്കാന്‍ സ്വപ്ന സുരേഷിന്റെ സഹായം അത്യാവശ്യമാണെന്നും അതിനാല്‍ അവര്‍ക്ക് സംഘടനയില്‍ ഉന്നത പദവി നല്‍കി ഒപ്പം നിര്‍ത്തിയിരിക്കുകയാണെന്നും അജി കൃഷ്ണന്‍ പറഞ്ഞു. സ്വപ്ന സുരേഷിനെ എച്ച്.ആര്‍.ഡി.എസില്‍ നിന്ന് പുറത്താക്കാന്‍ വലിയ സമ്മര്‍ദ്ദമാണ് ഉണ്ടായത്. ചില സിപിഎം നേതാക്കള്‍ പോലും ഇതിനായി തന്നെ വിളിച്ചിരുന്നു.
എന്തിനാണ് സ്വപ്നയെ ജോലിക്ക് നിര്‍ത്തുന്നത് എന്നാണ് അവര്‍ ചോദിച്ചത്. ചോദ്യം ചെയ്യല്ലില്‍ പൊലീസും നിരന്തരം ഇക്കാര്യം ചോദിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയ്ക്ക് തെറ്റുപറ്റിയതാണ്. അക്കാര്യം അവര്‍ ഏറ്റുപറഞ്ഞതുമാണെന്നും അജികൃഷ്ണന്‍ വ്യക്തമാക്കി.
" f
https://www.facebook.com/Malayalivartha
























