കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കായി 152 തസ്തികകള്‍ സൃഷ്ടിച്ചു

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ 152 പുതിയ തസ്തികള്‍ കൂടി സൃഷ്ടിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 12 മെഡിക്കല്‍ ഓഫീസര്‍, 47 നഴ്‌സിങ് ഓഫീസര്‍, 60 ഫാര്‍മസിസ്റ്റ്, 33 ലാബ് ടെക്‌നീഷ്യന്‍ എന്നീ തസ്തികളാണ് സൃഷ്ടിച്ചത്. 779 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് കെട്ടിടങ്ങളുള്‍പ്പെടെ അടിസ്ഥാന സൗകര്യ വികസനമൊരുക്കി സജ്ജമാക്കിയത്. ഇതുവരെ ഈ സര്‍ക്കാരിന്റെ കാലത്ത് 2790 തസ്തികകളാണ് ആരോഗ്യ വകുപ്പില്‍ സൃഷ്ടിച്ചത്.
https://www.facebook.com/Malayalivartha























