പടിയിറക്കി വിടും... ഇന്‍ഡിഗോ വിമാനത്തില്‍ ഇനി യാത്ര ചെയ്യില്ലെന്ന ഇ പി ജയരാജന്റെ പ്രഖ്യാപനത്തില്‍ ട്രോളോട് ട്രോള്‍; ഒപ്പം പരിഹസിച്ച് കെ സുധാകരന്‍; ഇന്‍ഡിഗൊ കമ്പനി പൂട്ടാന്‍ പോകുന്നു; ബസ് പിടിച്ചിട്ടത് മോദി സ്‌റ്റൈല്‍ എന്ന് സതീശന്‍

ഇപി ജയരാജന്റെ വില എന്താണെന്ന് ഇന്‍ഡിഗോ കമ്പനി ഒറ്റ ദിവസം കൊണ്ടറിഞ്ഞു. ഇന്‍ഡിഗോയെ പൂട്ടിക്കെട്ടിയില്ലെങ്കിലും എയര്‍പ്പോര്‍ട്ടിനകത്ത് ഓടുന്ന ബസിനെ പൂട്ടിക്കെട്ടിയിരിക്കുകയാണ്. ടാക്‌സ് അടയ്ക്കാത്തതിന്റെ പേരില്‍ പൊക്കിയിരിക്കുകയാണ് ഇന്‍ഡിഗോയുടെ ബസ്.
അതേസമയം ഇന്‍ഡിഗോ വിമാനത്തില്‍ ഇനി യാത്ര ചെയ്യില്ലെന്ന ഇ പി ജയരാജന്റെ പ്രഖ്യാപനത്തില്‍ പരിഹാസവുമായി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്തെത്തി. ഇ പിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഇന്‍ഡിഗൊ കമ്പനി പൂട്ടാന്‍ പോകുന്നുവെന്നായിരുന്നു സുധാകരന്റെ കമന്റ്.
ഇന്‍ഡിഗൊ കമ്പനിക്ക് ലാഭം ഉണ്ടാക്കി കൊടുക്കുന്നത് ഇ പി യും ഭാര്യയുമല്ലേ, എന്നും വിമാനത്തില്‍ പോകുന്ന കുടുംബക്കാരാണല്ലോ, ഇവര്‍ ടാറ്റയും ബിര്‍ളയുമാണല്ലോ എന്നും സുധാകരന്‍ പരിഹസിച്ചു. അതേസമയം കുടിശിക അടയ്ക്കാത്തതിന്റെ പേരില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് കസ്റ്റഡിയിലെടുത്ത സംഭവത്തെയും സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിമര്‍ശിച്ചു.
ഇന്‍ഡിഗോ ബസ് പിടിച്ചിട്ടത് അല്‍പത്തരമാണെന്നും എന്ത് പ്രതികാര നടപടിയും കൈക്കൊള്ളുമെന്നതിന് തെളിവാണെന്നും സുധാകരന്‍ പറഞ്ഞു. ഇന്‍ഡിഗോ ബസിനെതിരായ നടപടി മുണ്ടുടുത്ത മോദിയാണ് പിണറായി എന്ന പരാമര്‍ശത്തിന് അടിവരയിടുന്ന നടപടിയാണെന്നായിരുന്നു സതീശന്‍ പറഞ്ഞത്. മോദി ഭരണവും പിണറായി ഭരണവും തമ്മില്‍ എന്താണ് വത്യാസമെന്നും വിവാദങ്ങള്‍ ഉണ്ടാക്കുന്നത് സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാനെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
ആറു മാസമായി നികുതി അടയ്ക്കുന്നില്ല, കുടിശിക പെരുകി. ഇതോടെയാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് കസ്റ്റഡിയിലെടുത്തത്. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് ട്രാന്‍സ്‌പോര്‍ട്ട് വിഭാഗമാണ് കസ്റ്റഡിയിലെടുത്തത്. ആറു മാസത്തെ നികുതി കുടിശ്ശിക ഉള്ളതായി കണ്ടെത്തിയത്തിനെ തുടര്‍ന്നാണ് നടപടി. ഫറോക്ക് ചുങ്കത്ത് അശോക് ലെയ്‌ലന്‍ഡ് ഷോറൂമില്‍ നിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
നികുതിയും പിഴയും അടച്ച ശേഷമേ ബസ് വിട്ടു നല്‍കൂ എന്ന് ആര്‍ ടി ഒ അധികൃതര്‍ അറിയിച്ചു. എയര്‍പോര്‍ട്ടിനുള്ളില്‍ യാത്രക്കാര്‍ക്ക് ആയി സര്‍വീസ് നടത്തുന്ന ബസാണ് കസ്റ്റഡിയിലെടുത്തത്. നികുതി അടയ്ക്കാനുള്ളത് 40,000 രൂപയാണ്. സര്‍വീസ് സെന്ററില്‍ നിന്നാണ് ബസ് കസ്റ്റഡിയിലെടുത്തത്.
അതേസമയം ഇന്‍ഡിഗോ റിപ്പോര്‍ട്ട് സംഭവത്തില്‍ ഉള്‍പ്പെട്ടവരെ കേള്‍ക്കാതെയാണെന്നാണ് മുഖ്യമന്ത്രി ഇന്നലെ നിയമസഭയില്‍ പറഞ്ഞത്. പ്രതികളെ സഹായിക്കുന്ന നിലപാടാണ് ഇന്‍ഡിഗോ സ്വീകരിച്ചത് എന്ന ആക്ഷേപം ഉണ്ട്. യാത്രക്കാരുടെ സുരക്ഷ കമ്പനി പരിഗണിച്ചില്ല.ഇ പിയും ഗണ്‍ മാനും തടഞ്ഞത് കൊണ്ടാണ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരുന്നത്.മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചു ഗൂഢാലോചന ഉണ്ടായി. യൂത്ത് കോണ്‍ഗ്രസ് ആസൂത്രണം ചെയ്തു. അതിനെ കോണ്‍ഗ്രസ് ന്യായീകരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഞാന്‍ ഇറങ്ങിയതിനു ശേഷം അല്ല പ്രതിഷേധം... ലാന്‍ഡ് ചെയ്ത് കഴിഞ്ഞപ്പോള്‍ എഴുന്നേറ്റ് വരാന്‍ ശ്രമിച്ചപ്പോള്‍ മുദ്രാവാക്യം വിളിച്ചു. സീറ്റ് ബെല്‍റ്റ് അഴിക്കാനുള്ള നിര്‍ദേശം വന്നപ്പോള്‍ ചാടി എഴുന്നേറ്റു. ആരും ഇറങ്ങിയിട്ടില്ല. വാതില്‍ പോലും തുറന്നില്ല. യാത്രയ്ക്കിടെ എന്നെ ആക്രമിക്കാനും കയ്യേറ്റം ചെയ്യാനും ആണ് ശ്രമം നടന്നത്. തടയാന്‍ ശ്രമിച്ച അംഗ രക്ഷകര്‍ക്ക് പരിക്കേറ്റു. അറസ്റ്റ് ചെയ്ത പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥരോടോ കോടതിയിലോ തങ്ങളെ ആക്രമിച്ചതായി പരാതി പെട്ടില്ല. ഗൗരാവമായ കുറ്റം മറയ്ക്കാന്‍ പിന്നെ പരാതി നല്‍കി. പരിശോധിച്ചപ്പോള്‍ പരാതിയില്‍ കേസ് എടുക്കാന്‍ ആകില്ലെന്ന് പോലീസ് കണ്ടെത്തി. പ്രതിഷേധം ആസൂത്രിതം എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വാട്‌സ്ആപ്പ് വഴി ആഹ്വാനം നല്കി. മുന്‍ എം എല്‍ എ കൂടിയായ് നേതാവ് ആണ് പിന്നില്‍. പ്രതിഷേധാക്കാര്‍ക്ക് ടിക്കറ്റ് സ്‌പോണ്‍സര് ചെയ്തത് യൂത്ത് കോണ്‍ഗ്രസാണ് എന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
"
https://www.facebook.com/Malayalivartha



























