അമ്പലപ്പുഴയില്‍ തനിച്ചു താമസിക്കുന്ന വയോധികയുടെ വീട്ടില്‍ പട്ടാപ്പകല്‍ കള്ളന്‍ കയറി കമ്മല്‍ പറിച്ചെടുത്ത് കടന്നു കളഞ്ഞു, അയല്‍വാസികള്‍ വയോധികയെ ആശുപത്രിയിലെത്തിച്ചു, സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ്

വലതുചെവിയുടെ കീഴ്ഭാഗം മുറിഞ്ഞ സ്ത്രീയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്പലപ്പുഴ കോമന കണ്ടഞ്ചേരിയില്‍ വീട്ടില്‍ ഗൗരിയമ്മ (84)യാണു കവര്‍ച്ചയ്ക്കിരയായത്. ഇന്നലെ വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം നടന്നത്.
മുറിക്കുള്ളില്‍ കയറിയ കള്ളന്‍ ഗൗരിയമ്മയുടെ മുഖം പൊത്തിപ്പിടിച്ച് ഒരു കമ്മല്‍ ഊരിയെടുത്തു. രണ്ടാമത്തെ കാതിലേത് ഊരിയെടുക്കാനായി കഴിയാഞ്ഞതോടെയാണു ബലംപ്രയോഗിച്ചു വലിച്ചുപറിച്ചത്. ഇതിനുശേഷം വീടിനുപിന്നിലെ മതില്‍ചാടി രക്ഷപ്പെട്ടു കളഞ്ഞു.
കാതു മുറിഞ്ഞ നിലയില്‍ ഗൗരിയമ്മ സമീപത്തെ വീട്ടില്‍ വെള്ളം ചോദിച്ചെത്തിയപ്പോഴാണു സംഭവം പുറത്തറിയുന്നത്. അയല്‍വാസികള്‍ ചേര്‍ന്ന് ഇവരെ അമ്പലപ്പുഴയിലെ നഗരാരോഗ്യപരിശീലനകേന്ദ്രത്തിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു. ഇരുകമ്മലും കൂടി അരപ്പവനുണ്ടാകുമെന്ന് പോലീസ് പറഞ്ഞു.
പോലീസ് പരിശോധന നടത്തിയെങ്കിലും അക്രമിയെക്കുറിച്ചുള്ള സൂചനയൊന്നും കിട്ടിയില്ല.സമീപത്തെ വീടുകളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നു.
https://www.facebook.com/Malayalivartha