നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് സ്‌കൂള്‍ ബസ്സിനടിയില്‍പ്പെട്ട് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് സ്‌കൂള്‍ ബസ്സിനടിയില്‍പ്പെട്ട് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. അകത്തേത്തറ എന്‍.എസ്.എസ്. എന്‍ജിനീയറിങ് കോളേജിനു മുന്നിലാണ് അപകടമുണ്ടായത്. റെയില്‍വേകോളനി വെല്‍ഫെയര്‍ കോളനിയില്‍ പരേതനായ രാജേഷിന്റെയും സബിതയുടെയും മകന്‍ വിഷ്ണുവാണ് (15) മരിച്ചത്.
ബൈക്കിന്റെ പിന്‍സിറ്റീലായിരുന്നു യാത്ര ചെയ്തിരുന്നത്. ബൈക്ക് ഓടിച്ചിരുന്ന, വെല്‍ഫെയര്‍ കോളനിയില്‍ ദേവന്റെ മകന്‍ കൃഷ്ണകുമാറിനെ (19) ഗുരുതരപരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഒലവക്കോട് സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ് വിഷ്ണു. ഇന്നലെ വൈകുന്നേരം അഞ്ചിനാണ് അപകടമുണ്ടായത്.
അയല്‍വാസികളും സുഹൃത്തുക്കളുമായ വിഷ്ണുവും കൃഷ്ണകുമാറും അകത്തേത്തറയില്‍ ഫുട്ബോള്‍ കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം നടന്നത്. എന്‍.എസ്.എസ്. കോളേജിനുമുന്നിലെ വളവില്‍വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് റോഡിലേക്ക് മറിയുകയായിരുന്നു.
നിരങ്ങി നീങ്ങിയ ബൈക്ക് എതിരേ വരികയായിരുന്ന ബസ്സിനടിയിലേക്ക് ഇടിച്ചുകയറിയതായി ഹേമാംബികനഗര്‍ പോലീസ്. വിഷ്ണു ബസിന്റെ പിന്‍ചക്രത്തിന് മുന്നില്‍ തലയിടിച്ചു വീണ് തത്ക്ഷണം മരിച്ചു. സ്ഥലത്തുണ്ടായിരുന്ന ഓട്ടോറിക്ഷാഡ്രൈവര്‍മാരാണ് പരിക്കേറ്റ കൃഷ്ണകുമാറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
പോലീസെത്തി വിഷ്ണുവിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പാലക്കാട് സ്വകാര്യ സ്‌കൂളിന്റേതാണ് ബസ്. അപകടമരണത്തെത്തുടര്‍ന്ന് വിഷ്ണു പഠിക്കുന്ന ഒലവക്കോട് സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചതായി സ്‌കൂള്‍ അധികൃതര്‍.
"
https://www.facebook.com/Malayalivartha



























