ശബരിനാഥന്റെ ചാറ്റ് പുറത്തായതിൽ യൂത്ത് കോൺഗ്രസിൽ ഭിന്നത, ചോർച്ചയുടെ ഉത്തരവാദിത്വം നിരപരാധികളുടെ തലയിൽ കെട്ടി വെയ്ക്കാൻ ശ്രമെന്ന് പരാതി, സംസ്ഥാന നേതൃത്വം നടപടി എടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു, ചോർച്ചയിൽ ദേശീയ നേതൃത്വം അന്വേഷണം പ്രഖ്യാപിക്കാൻ സാധ്യത

വിമാനത്തിൽ മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധിക്കണമെന്ന യൂത്ത് കോൺഗ്രസ് വാട്സ് അപ് ഗ്രൂപ്പിലെ ചാറ്റ് പുറത്തായതിൽ യൂത്ത് കോൺഗ്രസിൽ ഭിന്നത. വൈസ് പ്രസിഡണ്ട് ശബരിനാഥന്റെ അറസ്റ്റിലേക് വരെ കാര്യങ്ങൾ എത്തിയതോടെ ചോർച്ചയെ ഗൗരവമായാണ് സംസ്ഥാന നേതൃത്വം കാണുന്നത്. ചോർച്ചയുടെ ഉത്തരവാദിത്വം നിരപരാധികളുടെ തലയിൽ കെട്ടി വെയ്ക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും പരാതിയുണ്ട്.
അതേസമയം നേരത്തെയും സമാന ചോർച്ച ഉണ്ടായിട്ടും നടപടി എടുക്കാത്തതാണ് സംഭവം ആവർത്തിക്കാൻ കാരണമെന്നും സംസ്ഥാന നേതൃത്വം നടപടി എടുക്കുന്നില്ലെന്നുമാണ് ആക്ഷേപം. ഇക്കാര്യം ഉന്നയിച്ച് ഒരുവിഭാഗം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരിക്കുകയാണ്.ചോർച്ചയിൽ ദേശീയ നേതൃത്വം അന്വേഷണം പ്രഖ്യാപിക്കാൻ സാധ്യത ഉണ്ട്.
ശബരിനാഥനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ട സംഭവത്തിൽ സർക്കാരിനെതിരായ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം. മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം തുടരാൻ യൂത്ത് കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. നാടകീയ അറസ്റ്റിനൊടുവിൽ പോലീസിന്റെ കസ്റ്റഡി അപേക്ഷ തള്ളി ശബരിക്ക് ജാമ്യം കിട്ടിയത് സർക്കാരിന് തിരിച്ചടിയാണ്. ജാമ്യം ലഭിച്ച ശബരീനാഥൻ ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും.
തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശബരിനാഥന് ഉപാധികളോടെ ഇന്നലെ ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം. മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ ഹാജരാക്കണം. റിക്കവര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ നല്‍കണമെന്നും ഉപാധിയില്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നാളെ മുതല്‍ 3 ദിവസം അന്വേഷണ സംഘത്തിന്റെ മുന്‍പില്‍ ഹാജരാകണം. 50000 രൂപയുടെ ബോണ്ടും നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha



























