നയതന്ത്ര സ്വര്‍ണക്കടത്ത് കേസിന്റെ വിചാരണ ബാംഗ്ലൂരിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾക്കെതിരെ ശിവശങ്കർ; കോടതി ഉത്തരവ് പറയുന്നതിന് മുന്നേ തനിക്ക് പറയാനുള്ളത് കൂടി കേൾക്കണം എന്നാണ് ശിവശങ്കർ ആവശ്യപ്പെടുന്നത്; ശിവശങ്കറിന്റെ തടസ്സ ഹർജിയിൽ വിധിയെന്തെന്ന് കാതോർത്ത് കേരളം

നയതന്ത്ര സ്വര്‍ണക്കടത്ത് കേസിന്റെ വിചാരണ ബാംഗ്ലൂരിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയിരുന്നു. കേസിൽ ഇവിടെ സർക്കാരിന്റെ ചില ഇടപെടലുകൾ ഉണ്ടാകുമെന്ന ആരോപണം ഉന്നയിച്ചായിരുന്നു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വർണ്ണക്കടത്ത് കേസ് മാറ്റാനുള്ള നീക്കങ്ങൾ നടത്തിയത് . അതിനുവേണ്ടി സുപ്രീംകോടതിയെ ഇവർ സമീപിച്ചിരുന്നു. ഇ ഡി യുടെ ഈ തീരുമാനത്തെ അംഗീകരിച്ച് സ്വപ്ന സുരേഷും രംഗത്ത് വന്നിരുന്നു. ഈ കേസിലെ പ്രധാന പ്രതിയായ ശിവശങ്കർ ഇപ്പോഴും സർവീസിൽ ഉള്ളതായിരുന്നു ഇ ഡി ചൂണ്ടി കാണിച്ച പ്രധാന ആരോപണം.
ഇപ്പോൾ ഇതാ കേസ് ബാംഗ്ലൂരിലേക്ക് മാറ്റാനുള്ള ശ്രമങ്ങളെ തൂത്തെറിഞ്ഞ് ശിവശങ്കർ രംഗത്ത് വന്നിരിക്കുകയാണ്. ഇഡിയുടെ ഈ ആവശ്യത്തിനെതിരെ സുപ്രീംകോടതിയിൽ തടസ്സ ഹർജി ഫയൽ ചെയ്തിരിക്കുകയാണ് ശിവശങ്കർ. കോടതി ഉത്തരവ് പറയുന്നതിന് മുന്നേ തനിക്ക് പറയാനുള്ളത് കൂടി കേൾക്കണം എന്നാണ് ശിവശങ്കർ ആവശ്യപ്പെടുന്നത് . ഈ കേസിൽ തടസ്സ ഹർജിയാണ് ശിവശങ്കർ നൽകിയിരിക്കുന്നത് .
സ്വർണ്ണക്കടത്ത് കേസ് ബാംഗ്ലൂരിലേക്ക് മാറ്റരുത് എന്ന് തന്നെയാണ് ശിവശങ്കർ ഉറപ്പിച്ചു പറയുന്നത്. എന്താകുമെന്നതാണ് ഇനി രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. അതേസമയം നയതന്ത്ര സ്വര്‍ണക്കടത്ത് കേസിന്റെ വിചാരണ ബി.ജെ.പി. ഭരിക്കുന്ന കര്‍ണാടകയിലേയ്ക്ക് മാറ്റാനുള്ള ഇ.ഡിയുടെ നീക്കത്തില്‍ കേരളസര്‍ക്കാര്‍ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു .
വിചാരണ ബംഗളുരുവിലേക്കു മാറ്റണമെന്ന കൊച്ചി സോൺ അസിസ്റ്റന്റ് ഡയറക്ടറുടെ ഹര്‍ജിയെ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ എതിര്‍ക്കും. നിലവിൽ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ് ഇഡി കേസിന്റെ നടപടികൾ പുരോഗമിക്കുന്നത്. കേരളത്തിൽ വിചാരണ അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നാണ് ഇഡി ആശങ്കപ്പെടുന്നത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നതായി ഇഡി ഉദ്യോഗസ്ഥർ പറയുന്നു. സ്വപ്ന സുരേഷിന്റെ പുതിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ തുടർ നടപടികളിലേയ്ക്ക് കടക്കുന്നതിനിടെയായിരുന്നു ഇഡിയുടെ ഈ നീക്കം.
https://www.facebook.com/Malayalivartha