Widgets Magazine 

15
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഏഷ്യയിലെ പ്രമുഖ ഇന്റർവെൻഷണൽ പൾമണോളജി കോൺഫറൻസ് കൊച്ചിയിൽ...

26 MARCH 2026 05:39 PM IST
മലയാളി വാര്‍ത്ത

ഏഷ്യയിലെ ഏറ്റവും വലിയ ഇന്റർവെൻഷണൽ പൾമണോളജി സമ്മേളനങ്ങളിൽ ഒന്നായ എബിഐപി 2026 (ABIP 2026) മാർച്ച് 28, 29 തീയതികളിൽ കൊച്ചിയിലെ ലെ മെറിഡിയൻ ഹോട്ടലിൽ നടക്കും. അമൃത ബ്രോങ്കോളജി & ഇന്റർവെൻഷണൽ പൾമണോളജി വിഭാഗത്തിന്റെ അഞ്ചാമത് ബിയന്നിയൽ കോൺഫറൻസായ ഈ സമ്മേളനം രാജ്യാന്തര നിലവാരത്തിലുള്ള ശാസ്ത്രീയ ചർച്ചകൾക്കും പരിശീലന പരിപാടികൾക്കും വേദിയാകും. ഇന്റർവെൻഷണൽ പൾമണോളജി രംഗത്തെ 14 അന്താരാഷ്ട്ര വിദഗ്ധരും, വിവിധ രാജ്യങ്ങളിൽ നിന്നുള്ള 1000-ലധികം പ്രതിനിധികളും പങ്കെടുക്കും. പുതിയ സാങ്കേതിക വിദ്യകളും ചികിത്സാരീതികളും പങ്കുവെക്കുന്ന ശാസ്ത്രീയ സെഷനുകൾക്ക് പുറമെ, വിവിധ വിഷയങ്ങളിലായി ഹാൻഡ്സ്-ഓൺ പരിശീലന പരിപാടികളും ഒരുക്കിയിട്ടുണ്ട്.

റിജിഡ് ബ്രോങ്കോസ്കോപ്പി, എയർവേ സ്റ്റന്റിംഗ്, ഫ്ലെക്സിബിൾ ബ്രോങ്കോസ്കോപ്പി, ഇബസ് (EBUS) മാസ്റ്റർക്ലാസ്, റോബോട്ടിക് ബ്രോങ്കോസ്കോപ്പി, തോറക്കോസ്കോപ്പി, ചെസ്റ്റ് അൾട്രാസൗണ്ട് തുടങ്ങിയ മേഖലകളിലാണ് പരിശീലനം. സങ്കീർണ്ണമായ ചികിത്സാപ്രക്രിയകൾ തത്സമയം കാണാനാകുന്ന ലൈവ് കേസ് ഡെമോൺസ്ട്രേഷനുകൾ സമ്മേളനത്തിന്റെ പ്രത്യേക ആകർഷണമായിരിക്കും.

ഇന്റർവെൻഷണൽ പൾമണോളജിയിലെ പുതിയ സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്ന ഇന്നോവേറ്റേഴ്സ് ഹബ്, കൃത്രിമ ബുദ്ധി (AI) അധിഷ്ഠിത ചികിത്സാ സാധ്യതകൾ ചർച്ച ചെയ്യുന്ന പ്രത്യേക സെഷനുകൾ, ഫെലോഷിപ്പ് ഫോറങ്ങൾ എന്നിവയും സമ്മേളനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥികൾ മുതൽ പരിചയസമ്പന്നരായ ഡോക്ടർമാർ വരെ എല്ലാവർക്കും അറിവും പരിചയവും വർധിപ്പിക്കാൻ സഹായകമായ ഈ സമ്മേളനം ഇന്റർവെൻഷണൽ പൾമണോളജി രംഗത്ത് പുതിയ വഴിത്തിരിവുകൾ സൃഷ്ടിക്കുമെന്ന് കോൺഫറൻസ് ഡയറക്ടറും, അമൃത ആശുപത്രിയിലെ ഇന്റർവെൻഷണൽ പൾമോണളജി വിഭാഗം മേധാവിയുമായ ഡോ. ടിങ്കു ജോസഫ് അറിയിച്ചു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷൊര്‍ണൂരില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു  (5 hours ago)

മമ്മൂട്ടിയുടെ 'കാതോട് കാതോരം' കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഇനി ആശങ്കയില്ലാതെ ജീവിക്കാം  (5 hours ago)

ഇടുക്കിയില്‍ മലയിടിഞ്ഞുവീണ് കര്‍ഷകന് ദാരുണാന്ത്യം  (6 hours ago)

വൃശ്ചികം ഒന്നിന് നടതുറക്കുന്നതോടെ ശബരിമല ഇനി ഭക്തിയുടെയും വ്രതശുദ്ധിയുടെയും നാളുകളിലേക്ക് കടക്കുകയാണ്  (6 hours ago)

ഇന്ത്യയുടെ തന്ത്രപ്രധാനമായ സിലിഗുരി ഇടനാഴിക്ക് സമീപത്ത് ചൈനീസ് യുദ്ധവിമാനം ഇന്ത്യൻ അതിർത്തി കടന്നെന്ന് റിപ്പോർട്ട്  (6 hours ago)

തലസ്ഥാനത്തെ സ്വ‍ർ‌ണക്കൊള്ളയിൽ 6 പേ‍ർ അറസ്റ്റിൽ; കർണാടകയിലേക്ക് കടന്ന പ്രതികളെ പിടികൂടിയത് സാഹസികമായി  (6 hours ago)

തമിഴ്‌നാട്ടിലെ മധുരയിലുള്ള പാലങ്കാനത്തം ബൈപ്പാസ് റോഡിലെ തനിഷ്‌ക് ജ്വല്ലറി ഷോറൂമിൽ നടന്ന വൻ സ്വർണ്ണ മോഷണത്തിൽ ഒരു യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ.  (9 hours ago)

റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥി വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായതായി ആശുപത്രി അധികൃതർ  (9 hours ago)

വേദിയിൽ വൻ അപകടം പ്രോട്ടോകോൾ മറന്ന് മോദി കുഴഞ്ഞുവീണ് 70കാരി ഞെട്ടി SPG..! പിന്നെ സംഭവിച്ചത്  (10 hours ago)

സ്ത്രീധനത്തിന്റെ പേരില്‍ വിദേശത്ത് വെച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍...രുവനന്തപുരത്ത് വിമാനമിറങ്ങിയ പ്രതിയെ ഷാഡോ പൊലീസ് തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു  (10 hours ago)

നുണകൾ വന്നതുപോലെ തന്നെ അപ്രത്യക്ഷമാകും; സത്യത്തിന് മാത്രമേ സ്ഥായിയായ നിലനിൽപ്പുള്ളൂ: അബിൻ വർക്കിക്ക് മുൻ മന്ത്രി വീണാ ജോർജിന്റെ മറുപടി  (10 hours ago)

നിന്റെ അമ്മ ചത്തു, വേറെ അമ്മയെ കൊണ്ടുതരാം’: മക്കളെ കെട്ടിയിട്ട അവരുടെ മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്  (10 hours ago)

108-ാം സ്ഥാപകദിനം ആഘോഷിച്ച് യൂണിയൻ ബാങ്ക്...  (10 hours ago)

"അയ്യോ മോൾ തൂങ്ങി മരിച്ചതാ സാറേ..!" തന്തയുടെ ഓവർആക്ടിങ് കൈയോടെ തൂക്കി..! കൊന്ന് കെട്ടിത്തൂക്കി...കാരണം പുറത്ത്  (10 hours ago)

ആഗോള ജിഡിപിയേക്കാള്‍ വേഗത്തില്‍ വ്യോമയാന മേഖല വളരുന്നതായി നാവിക് ടെക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍  (10 hours ago)

Malayali Vartha Recommends