സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ട്രയല്‍ അലോട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു....തിരുത്തലുകള്‍ വരുത്തി കണ്‍ഫര്‍മേഷന്‍ നല്‍കുന്നതിനുള്ള സമയം 31 ന് വൈകുന്നേരം അഞ്ചു മണിവരെ

സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ട്രയല്‍ അലോട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു....തിരുത്തലുകള്‍ വരുത്തി കണ്‍ഫര്‍മേഷന്‍ നല്‍കുന്നതിനുള്ള സമയം 31 ന് വൈകുന്നേരം അഞ്ചു മണിവരെ.
വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഏകജാലക സംവിധാനത്തിന്റെ വെബ്‌സൈറ്റായ www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് അലോട്‌മെന്റ് ഫലം പരിശോധിക്കാവുന്നതാണ്.
31ന് വൈകുന്നേരം അഞ്ചു മണിവരെ ഫലം പരിശോധിക്കാവുന്നതാണ് . തിരുത്തലുകള്‍ ഉണ്ടെങ്കില്‍ കാന്‍ഡിഡേറ് ലോഗിനിലെ Edit Application എന്നതിലൂടെ തിരുത്തലുകള്‍ നടത്താം. തിരുത്തലുകള്‍ വരുത്തി കണ്‍ഫര്‍മേഷന്‍ നല്‍കുന്നതിനുള്ള സമയവും 31ന് വൈകീട്ട് അഞ്ചു വരെയാണ്.
നേരത്തേ 28ന് ട്രയല്‍ അലോട്‌മെന്റ് വരുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ അത് ഇന്നത്തേക്ക് നീട്ടുകയായിരുന്നു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം കഴിഞ്ഞ 18ല്‍ നിന്ന് 25 വരെ ദീര്‍ഘിപ്പിച്ച സാഹചര്യത്തിലാണ് പ്രവേശന സമയക്രമം പുനഃക്രമീകരിച്ചത്.
ആഗസ്റ്റ് 23മുതല്‍ സെപ്റ്റംബര്‍ 30 വരെ സപ്ലിമെന്ററി അലോട്ട്മെന്റുകള്‍ നടക്കും. സെപ്റ്റംബര്‍ 30ന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കും.
സ്പോര്‍ട്സ് ക്വാട്ട പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ആഗസ്റ്റ് മൂന്നിനും അവസാന അലോട്ട്മെന്റ് ആഗസ്റ്റ് 17നും അവസാനിക്കും.
കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനത്തിനുള്ള അപേക്ഷ ഓഗസ്റ്റ് ഒന്ന് മുതല്‍ സ്‌കൂളുകളില്‍ തുടങ്ങും. റാങ്ക് ലിസ്റ്റ് ആഗസ്റ്റ് ഒമ്പതിന് പ്രസിദ്ധീകരിക്കും. അന്ന് തന്നെ പ്രവേശനവും ആരംഭിക്കും.
https://www.facebook.com/Malayalivartha