ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം...

ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം. വെള്ളിയാഴ്ച പുലര്‍ച്ചെ 1.48ന് രണ്ട് ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്.
ആദ്യചലനം ഇടുക്കിയില്‍ 3.1, കുളമാവില്‍ 2.80, ആലടിയില്‍ 2.95 എന്നിങ്ങനെയും രണ്ടാമത്തേത് യഥാക്രമം 2.95, 2.75, 2.93 എന്നിങ്ങനെയുമാണ് റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയത്.
ഇരട്ടയാര്‍, തങ്കമണി, തൊമ്മന്‍കുത്ത്, മലയിഞ്ചി എന്നിവിടങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. ഇടുക്കിയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ ജില്ലക്കുള്ളില്‍തന്നെയാണ് പ്രഭവകേന്ദ്രം എന്നാണ് സൂചന.
https://www.facebook.com/Malayalivartha


























