ഇടുക്കിയിൽ നേരിയ ഭൂചലനം...! രണ്ടു തവണ ഭൂചലനം രേഖപ്പെടുത്തിയതായി പ്രാഥമിക വിവരം, റിക്ടർ സ്കെയിലിൽ 2.9 നും 3 നും ഇടയിൽ തീവ്രത, ജില്ലയിൽ നിന്നും 30 കിലോമീറ്റർ അകലെ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം

ഇടുക്കിയിൽ നേരിയ ഭൂചലനം. ഇന്ന് പുലർച്ചെ 1.48 ന് ശേഷമാണ് രണ്ട് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 2.9 നും 3 നും ഇടയിൽ തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
ഇടുക്കിയിൽ നിന്നും 30 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഇടുക്കിയിലെ സീസ്മോഗ്രാഫിൽ രണ്ടു തവണ ചലനം രേഖപ്പെടുത്തിയതായാണ് പ്രാഥമിക വിവരം.
കുളമാവ് ഡാമിന്റെ 30 കിലോമീറ്റർ ചുറ്റളവിലാണ് ചലനം രേഖപെടുത്തിയത്. രാവിലെ 1.48, 1.50 സമയങ്ങളിലാണ് ഭൂചലനം ഉണ്ടായത്.
https://www.facebook.com/Malayalivartha