പിണറായിയും മമതയും ജയിലിലേയ്ക്ക്.. ഇഡിയുടെ നീക്കം ഇങ്ങനെ മുന്നറിയിപ്പു മായി ബിജെപി

രണ്ടു മുഖ്യമന്ത്രിമാരാണ് നിലവില്‍ ഇഡിയുടെ റഡാറില്‍ ചുറ്റിത്തിരിയുന്നത്. എപ്പോള്‍ വേണമെങ്കിലും ഇവരെ അകത്താക്കാനുള്ള സര്‍വ്വ സ്വാതന്ത്ര്യവും ഇഡിയിക്ക് സുപ്രീം കോടതി നല്‍കിയിട്ടുണ്ട്. അവരെ അറസ്റ്റ് ചെയ്യുന്നത് എന്തിനാണെന്ന വിശദീകരണം പോലും അവര്‍ക്ക് നല്‍കേണ്ട ആവശ്യകത ഇല്ല. കുറ്റക്കാരാണ് എന്ന് ഇഡിയ്ക്ക് ബോധ്യമായാല്‍ തൂക്കി അകത്തിടാം.
ഇഡിയെ നിയന്ത്രിയ്ക്കുന്നത് ബിജെപി ആണെന്നാണല്ലോ പ്രതിപക്ഷം ഒന്നടങ്കം പറയുന്നത്. അങ്ങനെയാണെങ്കില്‍ ബിജെപി നല്‍കുന്ന ഈ സൂചനകള്‍ വിരല്‍ ചൂണ്ടുന്നത്. ഇന്ത്യയെ ഞെട്ടിക്കുന്ന രണ്ടു അറസ്റ്റുകളിലേയ്ക്കാണ്. രണ്ടു മുഖ്യമന്ത്രിമാരുടെ അറസ്റ്റ്. സ്വര്‍ണക്കടത്തില്‍ പിണറായി വിജയനും, കോഴക്കേസില്‍ മമതാ ബാനര്‍ജിയും.
പിണറായിക്കെതിരെയുള്ള നീക്കങ്ങളാണ് ഇഡി കൂടുതല്‍ ശക്തമായി നടപ്പിലാക്കുന്നത്. പിന്നെയാണ് മമത വരുന്നതു പോലും. ഈ ഒരു സാഹചര്യത്തിലാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ബിജെപി നല്‍കുന്ന മുന്നറിയിപ്പ് പിണറായിക്കു കൂടി ബാധകമാകുന്നത്. മുതിര്‍ന്ന ബി ജെ പി നേതാവ് അമിത് മാളവ്യയാണ് ഈ അപകട സൈറണ്‍ ഇപ്പോള്‍ മുഴക്കിയിരിക്കുന്നത്. വിവാദമായ അദ്ധ്യാപക നിയമന കോഴക്കേസില്‍ പശ്ചിമബംഗാളിലെ മുന്‍ വാണിജ്യവ്യവസായ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പാര്‍ത്ഥ ചാറ്റര്‍ജിയെ ഇ.ഡി അറസ്റ്റ് ചെയ്തതിന് ശേഷമാണ് ഈ വെളിപ്പെടുത്തല്‍ വരുന്നത്.
ബംഗാളില്‍ വലുതും ചെറുതുമായ റിക്രൂട്ട്‌മെന്റ് അഴിമതിയുടെ പേരില്‍ നിരവധി മുഖ്യമന്ത്രിമാര്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട് എന്ന് ബംഗാള്‍ മുന്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ പറയുന്ന വീഡിയോ ആണ് ബി ജെ പിയുടെ സോഷ്യല്‍ മീഡിയ തലവന്‍ അമിത് മാളവ്യ ട്വീറ്റ് ചെയ്തത്. 'എസ്എസ്‌സി അഴിമതിയുടെ സൂക്ഷ്മ വിശദാംശങ്ങള്‍ അറിയാവുന്ന മുന്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ അടുത്തിടെ ഒരു പരിപാടിയില്‍ സുപ്രധാനകാര്യം പറഞ്ഞിരുന്നു. സമാനമായതും എന്നാല്‍ വളരെ ചെറിയതുമായ റിക്രൂട്ട്‌മെന്റ് കുംഭകോണത്തിന്റെ പേരില്‍ പല മുഖ്യമന്ത്രിമാരും വര്‍ഷങ്ങളോളം ജയിലില്‍ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാണ് ട്വീറ്റില്‍ അമിത് മാളവ്യ കുറിച്ചത്. 'എല്ലാ അഴിമതികളുടെയും മാതാവ്' എന്ന് ധന്‍ഖര്‍ അദ്ധ്യാപക നിയമന വിവാദത്തെ വിശേഷിപ്പിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. മുഖ്യമന്ത്രിയുടെ അറിവോടെയാണ് അഴിമതി നടന്നതെന്ന് നേരത്തേ തന്നെ ബി ജെ പി ആരോപിക്കുന്നുണ്ട്.
അതേസമയം, ഇ.ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ പാര്‍ത്ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്നലെ പുറത്താക്കി . തൃണമൂല്‍ കോണ്‍ഗ്രസിന്റെ സെക്രട്ടറി ജനറല്‍ സ്ഥാനത്തുനിന്നും പാര്‍ത്ഥയെ നീക്കിയിട്ടുണ്ട്. മമത ബാനര്‍ജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തത്. പാര്‍ത്ഥ ചാറ്റര്‍ജി വഹിച്ചിരുന്ന വാണിജ്യവ്യവസായ വകുപ്പുകളുടെ ചുമതല മുഖ്യമന്ത്രി ഏറ്റെടുത്തു. പാര്‍ത്ഥയെ മന്ത്രിസഭയില്‍ നിന്നും പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും നീക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുനാല്‍ ഘോഷ് ആവശ്യപ്പെട്ടിരുന്നു. മമത മന്ത്രിസഭയിലെ ഏറ്റവും മുതിര്‍ന്ന മന്ത്രിയായിരുന്നു ചാറ്റര്‍ജി. വാണിജ്യം, വ്യവസായം, പാര്‍ലമെന്ററി കാര്യങ്ങള്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് ഇലക്ട്രോണിക്‌സ്, പൊതു സംരംഭങ്ങള്‍, വ്യാവസായിക പുനര്‍നിര്‍മ്മാണം എന്നീ വകുപ്പുകളുടെ ചുമതലയാണ് പാര്‍ത്ഥ ചാറ്റര്‍ജി വഹിച്ചിരുന്നത്.
2016ലെ മമത മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ബംഗാള്‍ സ്‌കൂള്‍ സര്‍വീസസ് കമ്മിഷന്‍ വഴി സര്‍ക്കാര്‍ സ്‌കൂളുകളില്‍ അദ്ധ്യാപക അനദ്ധ്യാപക തസ്തികകളില്‍ നിയമവിരുദ്ധമായി ജീവനക്കാരെ നിയമിച്ചതില്‍ കൈക്കൂലി വാങ്ങിയെന്നാണ് പാര്‍ത്ഥ ചാറ്റര്‍ജിക്കെതിരെയുള്ള ആരോപണം.അന്വേഷണം പൂര്‍ത്തിയാവുന്നതുവരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയാണെന്നും നിരപരാധിത്വം തെളിഞ്ഞാല്‍ തിരികെ വരാമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി പറഞ്ഞു. രണ്ട് പതിറ്റാണ്ടോളം തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന പാര്‍ത്ഥ ചാറ്രര്‍ജി ഈ വര്‍ഷം ആദ്യം പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റായി നിയമിതനായിരുന്നു.
മന്ത്രിയുമായി അടുപ്പം പുലര്‍ത്തിയിരുന്ന നടികൂടിയായ സഹായി അര്‍പ്പിത മുഖര്‍ജിയുടെ നാലു ഫ്‌ളാറ്റുകളില്‍ നിന്നായി 50 കോടി രൂപയും അഞ്ച് കിലോ സ്വര്‍ണ്ണക്കട്ടികളും വിദേശ കറന്‍സിയും നോട്ടെണ്ണല്‍ മെഷീനുകളും ഇ.ഡി കണ്ടെടുത്തിരുന്നു. രണ്ടാമത്തെ ഫ്‌ളാറ്റില്‍ നിന്ന് കണ്ടെടുത്ത 29 കോടി രൂപ പാര്‍ത്ഥ ചാറ്റജിയുടേതാണെന്ന് അര്‍പ്പിത ഇ.ഡിയോട് വെളിപ്പെടുത്തിയിട്ടുണ്ട്.
ഇത് ബംഗാളിലെ കാര്യം കേരളത്തില്‍ പിണറായി വിജയനും കുടുംബാംഗങ്ങള്‍ക്കും എതിരെ പ്രതി സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴി ഇഡി സുപ്രീംകോടതിക്ക് കൈമാറുന്നതോടെ പിണറായിയുടെ കാര്യത്തില്‍ തീരുമാനം ആകും. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുള്ള മൊഴി മുദ്രവച്ച കവറില്‍ ഹാജരാക്കാമെന്നാണ് ഇഡി അറിയിച്ചിരിക്കുന്നത്. കേസ് കേരളത്തിനു പുറത്തേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ട്രാന്‍സ്ഫര്‍ ഹര്‍ജിയിലും വിധി ഉടനുണ്ടാകും. കേരളത്തില്‍ സുതാര്യമായ വിചാരണ നടക്കില്ലെന്നും കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും കാണിച്ചാല്‍ ഇഡി ട്രാന്‍സ്ഫര്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്. ഇതെല്ലാം അറസ്റ്റിന് മുന്നോടിയായിട്ടുള്ള നീക്കങ്ങളായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
https://www.facebook.com/Malayalivartha