വട്ടിപ്പലിശക്കാരന്റെ കയ്യിൽ നിന്ന് 5 ലക്ഷം രൂപ കടം വാങ്ങി; പലിശസഹിതം 15 ലക്ഷത്തോളം രൂപ തിരിച്ചടച്ചു; എന്നിട്ടും തികയാതെ കുടുംബത്തെയടക്കം ഭീഷണിപ്പെടുത്തി; ആലുവയിൽ യൂട്യൂബറുടെ ആത്മഹത്യയുടെ കാരണം പുറത്ത്! കളക്ടർ, കമ്മിഷണർ, ഇൻസ്‌പെക്ടർ, എസ്.ഐ എന്നിവർക്ക് പ്രത്യേകമായി നാല് ആത്മഹത്യകുറിപ്പുകൾ എഴുതിയ ശേഷമായിരുന്നു ജീവനൊടുക്കിയത്

ആലുവയിൽ യൂട്യൂബറുടെ ആത്മഹത്യയുടെ കാരണം ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. കടബാദ്ധ്യത കാരണമാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. വട്ടിപ്പലിശക്കാരന്റെ ഭീഷണിയിൽ മനംനൊന്ത് വ്‌ളോഗർ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത് വന്നു.
ഇന്ന് തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർക്ക് പരാതി കൊടുക്കുവാനിരിക്കുകയാണ് പോലീസ്. കാക്കനാട് കിഴക്കേക്കര വീട്ടിൽ അബ്ദുൽ ഷുക്കൂറിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി എട്ടോടെ ആലുവയിലെ സ്വകാര്യ ലോഡ്ജിലാണ് തൂങ്ങിയ നിലയിൽ കണ്ടത്. ലോഡ്ജ് മുറിയിൽ നിന്ന് ആത്മഹത്യാകുറിപ്പ് കിട്ടി.
കളക്ടർ, കമ്മിഷണർ, ഇൻസ്‌പെക്ടർ, എസ്.ഐ എന്നിവർക്ക് പ്രത്യേകമായി നാല് ആത്മഹത്യകുറിപ്പുകൾ അദ്ദേഹം എഴുതി . അതിൽ എറണാകുളം മാർക്കറ്റിലെ കച്ചവടക്കാരനും വട്ടിപ്പലിശക്കാരനുമായ ചെമ്പുമുക്ക് സ്വദേശി റഹീമിൽ നിന്ന് 5 ലക്ഷം രൂപ 2015ൽ കടം വാങ്ങിയതായി പറഞ്ഞിട്ടുണ്ട്. പലിശസഹിതം 15 ലക്ഷത്തോളം രൂപ തിരിച്ചടച്ചു. എന്നിട്ടും തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയാണെന്ന് കുറിപ്പിൽ പറഞ്ഞിട്ടുണ്ടായിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. സംസ്‌കാരംകഴിഞ്ഞു. റഷീദയാണ് ഷുക്കൂറിന്റെ ഭാര്യ. മകൻ: ഫഹദ്
https://www.facebook.com/Malayalivartha


























