ആന്റണി രാജുവിന്റെ കുറ്റി തെറിപ്പിച്ച് ഹൈക്കോടതി മന്ത്രിയുടെ രാജി ഉടന്‍ തൂക്കിയലക്കി ജഡ്ജി പിണറായി സര്‍ക്കാരില്‍ രണ്ടു കുറ്റി കൂടി തെറിക്കും

സജി ചെറിയാന്റെ രാജിയ്ക്ക് പിന്നാലെ. പിണറായി സര്‍ക്കാരില്‍ അടുത്ത് രണ്ടു കുറ്റി കൂടി തെറിക്കാനുള്ള സാധ്യത വിലയിരുത്തി മലയാളി വാര്‍ത്ത ഇന്‍സൈഡ് ഒരു സ്റ്റോറി മുമ്പ് ഇട്ടിരുന്നു. അക്കാര്യം ശെരിവയ്ക്കുന്ന തരത്തിലുള്ള ഹൈക്കോടതി ഇടപെടലുകളാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. മന്ത്രിയെ ന്യായീകരിക്കാന്‍ എത്തിയ സര്‍ക്കാര്‍ വക്കീലിനും വയറു നിറയെ കൊടുത്തു ഹൈക്കോടതി. മന്ത്രി സ്ഥാനത്ത് എത്തുന്നതിനു മുമ്പ് അഭിഭാഷക പണി ചെയ്തുകൊണ്ടിരിക്കവെ കാട്ടിയ വേലത്തരത്തിന്റെ പേരിലാണ് മന്ത്രിയ്ക്ക് പുറത്തേയ്ക്കുള്ള വഴി ഒരുങ്ങുന്നത്.
വിദേശി ഉള്‍പ്പെട്ട മയക്കുമരുന്ന് കേസില്‍ പ്രതിയെ രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ കൃത്വിമം കാട്ടുകയായിരുന്നു മന്ത്രി. കേസിന്റെ വിചാരണ രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും തുടങ്ങാത്തതിനെതിരെ സോഷ്യല്‍ മീഡിയയിലും പുറത്തും ചര്‍ച്ചകള്‍ നടന്നിരുന്നു. സംഭവം വീണ്ടും കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയതാണ് മന്ത്രിയ്ക്ക് പണിയായത്. ഹര്‍ജിയില്‍ വിചാരണകോടതിക്ക് നോട്ടീസയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഹര്‍ജി ഫയലില്‍ സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കോടതി അറിയിച്ചു.
എന്നാല്‍ കോടതിയില്‍ വിചാരണ വൈകുന്നതിനെ സര്‍ക്കാര്‍ ന്യായീകരിച്ചത് സംഭവം വീണ്ടും വഷളാക്കി. ആന്റണി രാജുവിന്റെ കേസ് മാത്രമല്ല അനേകം കേസ് കെട്ടിക്കിടപ്പുണ്ടെന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. ഹര്‍ജിക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നൊക്കെ സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചതോടെ. സര്‍ക്കാര്‍ എന്താണ് ഉദ്യേശിക്കുന്നത് ഇത്തരം ഹര്‍ജികള്‍ വരുമ്പോള്‍ ഞങ്ങള്‍ പിന്നെ നോക്കി നില്‍ക്കണോ എന്നാണ് കോടതി ചോദിച്ചത്. വിചാരണ കോടതിയില്‍ നിന്ന് റിപ്പോര്‍ട്ട് വിളിപ്പിക്കുന്നത് അല്ലേ നല്ലതെന്നും കോടതി ചോദിച്ചു. ഇത്തരം ഹര്‍ജികള്‍ പ്രോത്സാഹിപ്പിച്ചാല്‍ ഇത് പോലെ അനേകം കേസുകള്‍ വരും എന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പല കേസുകളിലും ഇത് പോലെ തന്നെ മൂന്നാം കക്ഷി ഇടപെടല്‍ ഉണ്ടായിട്ടുണ്ട് ഇത്തരം കേസില്‍ സ്വകാര്യ ഹര്‍ജികള്‍ പാടില്ല എന്ന് സുപ്രീം കോടതി വിധി ഉണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ ഹര്‍ജിയില്‍ വാദം തുടരുകയായിരുന്നു
മൂന്നാം കക്ഷിക്ക് മറ്റ് താല്‍പ്പര്യങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ അവഗണിക്കാനാകുമോയെന്നും വാദത്തിനിടെ കോടതി ചോദിച്ചു.വിചാരണക്കോടതിയോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഹര്‍ജി ഫയലില്‍ സ്വീകരിക്കണമോ എന്ന് പരിശോധിക്കാം എന്ന് കോടതി വ്യക്തമാക്കിയ കോടതി. ഹര്‍ജി 2 ആഴ്ചക്ക് ശേഷം മാറ്റിവച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കവെ കേസില്‍ വിചാരണ നീണ്ടുപോയത് ഗൗരവമേറിയ വിഷയമാണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. എങ്ങനെയാണ് നീണ്ടുപോയതെന്ന് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്‍ വാക്കാല്‍ ചോദിച്ചിരുന്നു.കേസില്‍ അഭിഭാഷകനായിരുന്ന ആന്റണി രാജുവിനും കോടതിയിലെ തൊണ്ടി ക്‌ളാര്‍ക്കായിരുന്ന ജോസിനുമെതിരെ 16വര്‍ഷംമുമ്പ് കുറ്റപത്രം നല്‍കിയിരുന്നു. 2014ല്‍ നെടുമങ്ങാട് ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതിക്ക് കുറ്റപത്രം കൈമാറിയെങ്കിലും ഇതുവരെ വിചാരണ തുടങ്ങിയില്ല.
അതേസമയം, കോടതിയുടെ ഇന്നത്തെ നിര്‍ദ്ദേശത്തോട് പ്രതികരിക്കാന്‍ മന്ത്രി ആന്റണി രാജു തയ്യാറായില്ല. കോടതിയിലുള്ള കേസില്‍ പറയാനുള്ളതെല്ലാം നിയമസഭയില്‍ പറഞ്ഞു എന്നുമാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha