നിക്ഷേപകരെ തീർത്തും കൈവിട്ട് സർക്കാർ: കണ്ടല ബാങ്കിൽ മാത്രം 100 കോടി; തട്ടിപ്പ് വിവരങ്ങൾ പുറത്ത് വിട്ട് സന്ദീപ് വാചസ്പതി

കേരളത്തിലെ 164 സർവ്വീസ് സഹകരണ സംഘങ്ങൾ വൻ സാമ്പത്തിക പ്രതിസന്ധിയിലെന്ന് നിയമസഭയിൽ രേഖാമൂലം സഹകരണ മന്ത്രി വി.എൻ വാസവൻ അറിയിച്ചിരുന്നു. ഇത്തരത്തിൽ സംസ്ഥാനത്ത് 164 സഹകരണ സ്ഥാപനങ്ങള്‍ നഷ്ടത്തിലെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുമ്പോൾ നിക്ഷേപകർ ആശങ്കയിലാണ്.
അതേസമയം കേരളത്തിലെ 14 ജില്ലകളിലായി പൊളിഞ്ഞ ബാങ്കുകൾ അനവധി ഉണ്ടെങ്കിലും എം.എൽ.എമാരിൽ ഒരാൾ പോലും ബാങ്കുകളുടെ വിവരങ്ങൾ ജനങ്ങളെ അറിയിച്ചിട്ടില്ല. ഈ തട്ടിപ്പിന് പിന്നിൽ വലിയൊരു ഗൂഢാലോചന തന്നെയാണുള്ളതെന്ന് വെളിപ്പെടുത്തുകയാണ് ബി.ജെ.പി വക്താവ് സന്ദീപ് വാചസ്പതി. ഇതിന്റെ വ്യക്തമായ റിപ്പോർട്ട് സന്ദീപ് വാചസ്പതി തന്റെ ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
സന്ദീപ് വാചസ്പതിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെപൂർണ്ണരൂപം
കേരളത്തിലെ 164 സഹകരണ സംഘങ്ങൾക്ക് നാട്ടുകാർ നിക്ഷേപിച്ച പണം തിരികെ നൽകാൻ ശേഷിയില്ല എന്ന് സഹകരണ മന്ത്രി നിയമസഭയെ അറിയിച്ചിട്ട് ഒരാഴ്ച പിന്നിട്ടു. 14 ജില്ലകളിലും ഇത്തരം പൊളിഞ്ഞ ബാങ്കുകൾ ഉണ്ടെങ്കിലും 140 എം.എൽ.എ മാരിൽ ഒരാൾ പോലും ആ ബാങ്കുകളുടെ വിവരങ്ങൾ ജനങ്ങളെ അറിയിക്കാൻ തയ്യാറാകാത്തത് ദുരൂഹമാണ്. രണ്ട് മുന്നണികളും ചേർന്ന് ആയിരക്കണക്കിന് കോടി രൂപയാണ് ഈ ബാങ്കുകൾ വഴി വെട്ടിച്ചിരിക്കുന്നത്.
അതുകൊണ്ടാണ് ഇരു കൂട്ടരും മൗനം പാലിക്കുന്നത്. തിരുവനന്തപുരത്തെ കണ്ടല സർവ്വീസ് സഹകരണ ബാങ്ക് മാത്രം നടത്തിയിരിക്കുന്ന തട്ടിപ്പ് 100 കോടിയുടെതാണ്. 164 ബാങ്കുകളുടെയും പേര് ജില്ല തിരിച്ച് ഇതോടൊപ്പം ചേർക്കുന്നു. തട്ടിപ്പുകാരെ തിരിച്ചറിയുക. NB: എത്ര ലക്ഷം നഷ്ടമായാലും കേരള സർക്കാർ 2 ലക്ഷം ഗ്യാരൻ്റി നൽകുമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. സന്തോഷായില്ലേ എല്ലാവർക്കും.... ആഹ്ലാദിച്ചാട്ടെ..
https://www.facebook.com/Malayalivartha