നഷ്ടത്തില്‍ തുടരുന്ന 164 ബാങ്കുകളുടെ പട്ടിക പുറത്ത്; നിക്ഷേപം പോലും തിരികെ നല്‍കാന്‍ ശേഷിയില്ലാതെ സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍; എല്ലാമറിഞ്ഞിട്ടും ഒന്നും മിണ്ടാതെ എംഎല്‍എമാര്‍;

അടച്ച തുക പോലും നാട്ടുകാര്‍ക്ക് തിരികെ നല്‍കാന്‍ ശേഷിയില്ലാതെ സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍. സംസ്ഥാനത്തെ 164 സഹകരണ സംഘങ്ങളാണ് നഷ്ടത്തില്‍ നഷ്ടത്തില്‍ തുടരുന്നത്. നഷ്ടത്തിലായ ബാങ്കുകളുടെ വിശദ വിവരങ്ങള്‍ ബിജെപി നേതാവ് സന്ദീപ് വാചസ്പതി ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.
നിക്ഷേപകര്‍ക്ക് അടച്ച തുക തിരികെ നല്‍കാന്‍ സഹകരണ ബാങ്കുകള്‍ക്ക് കഴിയില്ലെന്ന് കഴിഞ്ഞ ആഴ്ച സഹകരണ മന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. എന്നാല്‍ എംഎല്‍എമാരില്‍ ആരും തന്നെ ഇക്കാര്യം ജനങ്ങളെ അറിയിക്കാന്‍ തയ്യാറായില്ല എന്നത് ദുരൂഹമാണെന്ന് സന്ദീപ് വാചസ്പതി പറഞ്ഞു. സഹകരണ ബാങ്കുകള്‍ വഴി ഇടത് വലത് മുന്നണികള്‍ ചേര്‍ന്ന് ആയിരക്കണക്കിന് കോടി രൂപയാണ് തട്ടിയിരിക്കുന്നത്. അതുകൊണ്ടാണ് ഇരു കൂട്ടരും ഇതില്‍ മൗനം പാലിക്കുന്നത്. തിരുവനന്തപുരത്തെ കണ്ടല സര്‍വ്വീസ് സഹകരണ ബാങ്ക് മാത്രം നടത്തിയിരിക്കുന്നത് 100 കോടി രൂപയുടെ തട്ടിപ്പ് ആണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 164 ബാങ്കുകളുടെയും പേരുകള്‍ ജില്ല തിരിച്ചാണ് അദ്ദേഹം പുറത്തുവിട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha