ദക്ഷിണ കൊറിയയിൽ ഇന്ത്യൻ തരംഗം; ഇന്ത്യൻ ഗാനത്തിന് ചുവടുവച്ച് കൊറിയൻ വിദ്യാർത്ഥികൾ

ഇന്ത്യന്‍ സംസ്‌കാരവും രീതികളുമൊക്കെ പരീക്ഷിക്കാൻ ഏറെ ആഗ്രഹവും താത്പര്യവുമുള്ളവരാണ് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍. എന്നാലോ ഇന്ത്യയില്‍ നിന്നുള്ള പലർക്കും ഇപ്പോള്‍ കൊറിയകാരുടെ കെ പോപ്പ് ഗ്രൂപ്പുകളും ബിറ്റിഎസുമൊക്കെയാണ് ഏറെയും താല്പര്യം. ഈ ബാന്‍ഡുകളുടെ ഗാനങ്ങളൊക്കെ ഇന്ത്യയില്‍ വന്‍ തരംഗം സൃഷ്ടിക്കാറുണ്ട്.
ഇന്ത്യക്കാര്‍ കൊറിയന്‍ ഗാനങ്ങളുടെ പുറകെ പോകുമ്പോള്‍ അവര്‍ ആസ്വദിക്കുന്നത് ഹിന്ദി ഗാനങ്ങളാണ്. ഇപ്പോഴിതാ അത്തരത്തിൽ സോഷ്യല്‍ മീഡിയയില്‍ ഒരു നൃത്തം വൈറലായി മാറിയിരിക്കുകയാണ്. കൊറിയക്കാര്‍ ഒരു ഹിന്ദി ഗാനത്തിന് നൃത്തം ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ബോളിവുഡിലെ തന്നെ ഒരു ഹിറ്റ് ഗാനത്തിന് ചുവടുവയ്ക്കുകയാണ് ഒരുകൂട്ടം കൊറിയന്‍ വിദ്യാര്‍ത്ഥികള്‍. 2013ല്‍ പുറത്തിറങ്ങിയ യേ ജവാനി ഹേ ദീവാനി എന്ന ചിത്രത്തിലെ മാധുരി ദീക്ഷിതും രണ്‍ബീര്‍ കപൂറും അവതരിപ്പിക്കുന്ന ഗാഗ്രയാണ് അവര്‍ ഇതിനായി തിരഞ്ഞെടുത്തത്. വീഡിയോ ആദ്യം ഇന്‍സ്റ്റാഗ്രാം റീലുകളില്‍ അപ്ലോഡ് ചെയ്തിരുന്നുവെങ്കിലും ഇപ്പോള്‍ യൂട്യൂബ് ഷോര്‍ട്ട്സില്‍ പ്രത്യക്ഷപ്പെട്ടതോടെ തന്നെ വളരെ വൈറലാകുകയായിരുന്നു. പരമ്പരാഗത ഇന്ത്യന്‍ വേഷമാണ് ഇവരുടെ മറ്റൊരു ആകര്‍ഷണം എന്നത്.
ചുവടുവയ്ക്കുന്നതോടൊപ്പം തന്നെ കൊറിയന്‍ വിദ്യാര്‍ത്ഥികള്‍ ആവേശത്തോടെ ഗാനം ആലപിക്കുന്നതും വീഡിയോയില്‍ കാണാം. ഏറെ പ്രയാസമുള്ള നൃത്തമാണിത്. പൊതുവെ മറ്റ് രാജ്യക്കാര്‍ക്ക് പഠിക്കാന്‍ പ്രയാസമുള്ളതാണ് ഇന്ത്യന്‍ നൃത്ത രൂപമെങ്കിലും കൊറിയന്‍ വിദ്യാര്‍ത്ഥികള്‍ വളരെ കൃത്യമായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha