തൃശൂരിൽ ആളുകളെ കയറ്റാൻ നിർത്തിയിട്ടിരുന്ന ബസിന് പിന്നിൽ ചരക്ക് ലോറി ഇടിച്ച് 13 പേർക്ക് പരിക്ക്

സ്വകാര്യ ബസിന് പിന്നിൽ ചരക്ക് ലോറി ഇടിച്ച് 13 പേർക്ക് പരുക്ക്. ചാവക്കാട് നിന്നും പൊന്നാനിയിലേക്ക് പോയ ബസിന് പിന്നിലാണ് ലോറി ഇടിച്ചത്.ഇടിയുടെ ആഘാതത്തിൽ ബസിൻ്റെ പിൻഭാഗം തകർന്നു. ചിലരുടെ പരുക്ക് സാരമാണ്.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ട്. പെരിയമ്പലം ബസ് സ്റ്റോപ്പിൽ ആളുകളെ കയറ്റാൻ നിർത്തിയിട്ടിരിക്കുകയായിരുന്നു ബസ്.
ഇതിനു പിന്നിൽ ചരക്കുലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് അല്പ ദൂരം മുന്നോട്ട് പോയതായി ദൃക്‌സാക്ഷികൾ പറയുന്നു. പരിക്കേറ്റവർ ആശുപത്രിയിലാണ്.
https://www.facebook.com/Malayalivartha