മലയാളി വ്ളോഗർ റിഫ മെഹ‍്‍നുവിന്റെ ദുരൂഹ മരണം; ഭർത്താവ് മെഹ‍്‍നാസ് മൊയ്തുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി

മലയാളി വ്ളോഗർ റിഫ മെഹ‍്‍നുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് മെഹ‍്‍നാസ് മൊയ്തുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായിരിക്കുകയാണ്. ജാമ്യ ഹർജിയിൽ വെള്ളിയാഴ്ച ഹൈക്കോടതി വിധി പറയുന്നതാണ്. മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബാംഗങ്ങൾ നൽകിയ പരാതിയിൽ കാക്കൂർ പൊലീസ് മെഹ‍്‍നാസിനെതിരെ കേസെടുക്കുകയുണ്ടായത്.
ആത്മഹത്യാപ്രേരണാ കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ കേസിൽ അന്വേഷണം നടക്കുന്നതിനിടെ മെഹ‍്‍നാസ് മൊയ്തു ഒളിവിൽ പോകുകയും മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയുമാണ് ചെയ്തത്.
അതേസമയം ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്ത സാഹചര്യത്തിലാണ് അന്വേഷണം സംഘം ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയത്. മൊഴിയെടുക്കുന്നതിന് വേണ്ടി അന്വേഷണ സംഘം കാസർകോട്ടേക്ക് പോയെങ്കിലും മെഹനാസിനെ കാണാൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്ന് മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം മടങ്ങി.
https://www.facebook.com/Malayalivartha


























