ബാലഭാസ്കറിന്റേത് അപകട മരണം, പുനഃരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി തള്ളി കോടതി

വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട് രണ്ട് വയസുള്ള മകൾ തേജസ്വിനി ബാലയും, ബാലഭാസ്‌ക്കറും മരിച്ച സംഭവത്തിൽ അപകട മരണം പുനരന്വേഷിക്കണം എന്നാവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി കോടതി തള്ളി. ബാലഭാസ്കറിന്റേത് അപകടമരണമാണെന്നാണ് സിബിഐ കണ്ടെത്തൽ. സിബിഐ സമർപിച്ച ഈ കുറ്റപത്രം കോടതി അംഗീകരിച്ചു.
സിബിഐ അന്വേഷണം തൃപ്തികരമല്ലെന്ന്കാണിച്ച് കുടുംബം ഹർജി നൽകിയിരുന്നു. ഇതിലാണ് ഹർജി കോടതി തള്ളിയത്. അപകടം ഉണ്ടാക്കിയത് സ്വർണക്കടത്ത് സംഘമാണെന്നാണ് വിശ്വസിക്കുന്നതെന്ന് ബാലഭാസ്കറിന്റെ പിതാവ് കെ.സി.ഉണ്ണി പറഞ്ഞു. അന്വേഷണം അട്ടിമറിക്കാൻ തുടക്കം മുതൽ ശ്രമം നടന്നു.അതിനാൽ ഹൈക്കോതിയിൽ അപ്പീൽ നൽകാനാണ് കുടുംബത്തിന്റെ തീരുമാനം.
സിബിഐ ബാലഭാസ്കറിന്റെ ഫോൺ പരിശോധിച്ചില്ല. പണമിടപാടുകളും കാര്യമായി പരിശോധിച്ചില്ല. വിഷ്ണു എന്നയാൾ 50 ലക്ഷം രൂപ ബാലഭാസ്കറിൽനിന്നു കടം വാങ്ങിയതായി സിബിഐ ഡിവൈഎസ്പി പറഞ്ഞിരുന്നു. ഡിആർഐ ബാലഭാസ്കറിന്റെ ഫോൺ പിടിച്ചെടുത്ത സമയത്ത് എല്ലാ രേഖകളും മായ്ചിരുന്നു. രേഖകൾ മായ്ച്ചാലും കണ്ടുപിടിക്കാനുള്ള സംവിധാനം ഇപ്പോഴുണ്ടെന്നും പിതാവ് കെ.സി.ഉണ്ണി മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha


























