പൂർണ്ണ നഗ്നനായ ലുക്കിൽ പോസ് ചെയ്ത ഫോട്ടോ വിവാദമായതോടെ കിടിലൻ മറുപടിയുമായി നടൻ അക്ഷയ് രാധാകൃഷ്ണൻ; ആ ഫോട്ടോയും അടിക്കുറിപ്പും ഞെട്ടിച്ചു

പതിനെട്ടാം പടി എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വന്ന നടനാണ് അക്ഷയ് രാധാകൃഷ്ണൻ. തന്റെ അഭിപ്രായങ്ങൾ എവിടെയും അദ്ദേഹംപറയും. കഴിഞ്ഞ ദിവസം നടൻ ഒരു ചിത്രം സോഷ്യൽ മീഡിയിൽ പങ്കു വച്ചു.
തൻ്റെ പുതിയ പ്രൊജക്ടിൻ്റെ പോസ്റ്ററായിരുന്നു താരം പങ്കുവെച്ചത്. 'ഫേഡിങ് ഷെയ്ഡ്സ്' എന്ന് പേരിട്ടിരിക്കുന്ന കവിതാ വീഡിയോയുടെ പോസ്റ്ററായിരുന്നു താരം പങ്കു വച്ചത്. പൂർണ്ണ നഗ്നനായ ലുക്കിൽ പോസ് നൽകുന്ന നടൻ്റെ ചിത്രമായിരുന്നു പോസ്റ്ററിൽ ഉള്ളത്.
ഒരു കാവ്യ വീഡിയോയ്ക്ക് വേണ്ടിയാണ് ഈ ചിത്രം എടുത്തത്. ജെൻഡർ പൊളിറ്റിക്സ് സംസാരിക്കുന്ന കാവ്യ വീഡിയോ ആണ് ഇത്. നിരവധി പേർ നടനെ പ്രശംസിച്ച് രംഗത്തെത്തി. എന്നാൽ വിമർശിക്കുന്നവരുമുണ്ട്.
വിമർശനങ്ങൾക്ക് മറുപടിയുമായി പുത്തൻ പോസ്റ്റുമായി അക്ഷയ് രംഗത്ത്. വാരണാസിയിലെ നഗ്നസന്യാസിക്കൂട്ടത്തിൻ്റെ ചിത്രമാണ് നടൻ പങ്കുവെച്ചത്. 'ചില്ലു മേടയിലിരുന്നെന്നെ കല്ലെറിയല്ലേ' എന്ന് കുറിച്ചു കൊണ്ടായിരുന്നു പോസ്റ്റ് ഇട്ടത്. നടൻ്റെ പുതിയ പോസ്റ്റും വൈറലായി.
നടി റോമ ഏറെക്കാലത്തിനു ശേഷം തിരിച്ചെത്തുന്നതും നൂറിൻ നായികയുമാകുന്ന വെള്ളേപ്പമാണ് അക്ഷയ്യുടേതായി അടുത്തതായി റിലീസാവാനുള്ള സിനിമ.
https://www.facebook.com/Malayalivartha


























