തൃപ്പൂണിത്തുറയില്‍ തെരുവുനായ ആക്രമണം: അഞ്ചു പേർക്ക് പരുക്ക്; കൊണ്ടുപോകാൻ എത്തിയ ആംബുലന്‍സ് ഡ്രൈവര്‍ക്കും കടിയേറ്റു

കൊച്ചി തൃപ്പൂണിത്തുറയില്‍ തെരുവുനായ ആക്രമണത്തിൽ അഞ്ച് പേർക്ക് പരുക്ക്. തുടർന്ന് ഗുരുതരമായി കടിയേറ്റയാളെ കൊണ്ടുപോകാന്‍ വന്ന ആംബുലന്‍സ് ഡ്രൈവര്‍ക്കും നായയയുടെ കടിയേറ്റു. കടിയേറ്റ അഞ്ചുപേരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആദ്യം തൃപ്പൂണിത്തുറയിലെ ബാറിലെ സെക്യൂരിറ്റി ജീവനക്കാരനായ ദിനേശിനാണ് നായയുടെ കടിയേറ്റത്. പിന്നാലെ കടിയേറ്റ് സാരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ കൊണ്ടുപോകാനെത്തിയ ആംബുലന്‍സ് ഡ്രൈവര്‍ ഹരികുമാറിനെയും നായ ആക്രമിക്കുകയായിരുന്നു. തുടർന്ന് പേട്ട പാലത്തിന് സമീപത്തുകൂടി പോകുന്ന കാല്‍നടയാത്രക്കാരെയും നായ ആക്രമിച്ചു.
കടിയേറ്റ അഞ്ചുപേർക്കും എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നും കുത്തിവയ്പ്പെടുത്തു. ഇതുവരെയും നായയെ കണ്ടെത്താനായിട്ടില്ല. ഇവിടെ തെരുവുനായയുടെ ആക്രമണം രൂക്ഷമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാത്രമല്ല നിരവധി തവണ നഗരസഭാ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ആവശ്യമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
https://www.facebook.com/Malayalivartha


























