പോര്‍ട്ടല്‍ പണിമുടക്കി.... പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിട്ടും പ്രവേശന സാദ്ധ്യത അറിയാനാകാതെ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍....

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിട്ടും പ്രവേശന സാദ്ധ്യത അറിയാനാകാതെ വിദ്യാര്‍ത്ഥികള്‍. ഫലം അറിയുന്നതിനുള്ള പോര്‍ട്ടല്‍ പണിമുടക്കിയതിനാലാണ് വിദ്യാര്‍ത്ഥികള്‍ക്ക് അലോട്ട്മെന്റ് പരിശോധിക്കാന്‍ സാധിക്കാതെ വന്നത്. പോര്‍ട്ടലില്‍ തിരക്കേറിയതാണ് സംവിധാനം തകരാറിലാകാന്‍ കാരണമെന്നാണ് സംഭവത്തില്‍ അധികൃതര്‍ വിശദീകരിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ ഏട്ടോടെയാണ് പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ട്രയല്‍ അലോട്ട്മെന്റ് പ്രഖ്യാപിച്ചത്. അലോട്ട്മെന്റ് പരിശോധിച്ച് എന്തെങ്കിലും തിരുത്തുണ്ടെങ്കില്‍ അവ പൂര്‍ത്തിയാക്കാനും ഓപ്ഷനുകള്‍ പുനഃക്രമീകരിക്കാനും ഞായറാഴ്ച വൈകുന്നേരം് അഞ്ചുവരെയാണ് സമയം.
എന്നാല്‍ ആദ്യ ദിവസം തന്നെ പോര്‍ട്ടല്‍ പണിമുടക്കിയതിനാല്‍ അലോട്ട്മെന്റ് പരിശോധിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആയിട്ടില്ല. ഇതിനാല്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്താനും കഴിഞ്ഞിട്ടില്ല. തിരുത്തലിനുള്ള സമയം നീട്ടണം എന്ന ആവശ്യം നിലവില്‍ ഉയരുന്നു.
"
https://www.facebook.com/Malayalivartha