വേട്ടയാടിപ്പിടിച്ച് നതാലി... അവധിയാഘോഷത്തിനിടെ അക്കൗണ്ടില്‍നിന്നും അറിയാവുന്ന നൂറിലധികം പേര്‍ക്ക് അസാധാരണ സന്ദേശം പോയി; നതാലിയുടെ നഗ്‌നചിത്രമടങ്ങിയ സന്ദേശം കണ്ട് പലരും ഞെട്ടിപ്പോയി; നീണ്ട പരിശ്രമത്തിനൊടുവില്‍ വേട്ടമൃഗത്തെ കണ്ടെത്തി

സോഷ്യല്‍ മീഡിയ സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍ പലര്‍ക്കും അബദ്ധമുണ്ടാകും. എന്നാല്‍ എത്ര ശ്രദ്ധിച്ചാലും പണികൊടുക്കണമെന്ന് ചിലര്‍ തീരുമാനിച്ചാല്‍ തീരുമാനിച്ചത് തന്നെയാണ്. അതാണ് നതാലിയെന്ന കോളേജ് വിദ്യാര്‍ത്ഥിക്കുമുണ്ടായത്. നതാലി ക്ലോസ് എന്ന കോളജ് വിദ്യാര്‍ഥിനിയുടെ അവധിയാഘോഷത്തിന്റെ ആലസ്യത്തിനിടയിലാണ് സ്‌നാപ്ചാറ്റ് അക്കൗണ്ടില്‍നിന്നും അവളെ അറിയാവുന്ന നൂറിലധികം പേര്‍ക്ക് അസാധാരണ സന്ദേശം പോയത്.
നതാലിയുടെ നഗ്‌നചിത്രമടങ്ങിയ സന്ദേശമാണ് അവളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മുന്‍ കാമുകനും ഉള്‍പ്പെടെയുള്ളവര്‍ക്കു ലഭിച്ചത്. ചിത്രം ലഭിച്ച ചിലര്‍ ആവേശത്തോടെയും മറ്റുചിലര്‍ ആശയക്കുഴപ്പത്തോടെയും പ്രതികരിച്ചു. നതാലിയുടേത് അതിരുകടന്ന തമാശയാണെന്നു പലരും വിചാരിച്ചു. എന്നാല്‍ അവളുടെ സുഹൃത്തുക്കളിലൊരാളായ കാറ്റി യേറ്റ്‌സ് മാത്രം അതു തമാശയോ അബദ്ധമായോ കണ്ടില്ല.
നതാലിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും നടന്നത് സൈബര്‍ ആക്രമണമാണെന്നും കാറ്റി തിരിച്ചറിഞ്ഞു. അതിന് അവള്‍ക്ക് ഒരു കാരണമുണ്ടായിരുന്നു. നതാലി പഠിക്കുന്ന ജെനീസിയോയിലെ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്ക് കോളജിലെ സഹപാഠിയായിരുന്നു കാറ്റി യേറ്റ്‌സ്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ്, കാറ്റി ലൈംഗികമായി ആക്രമിക്കപ്പെട്ടെന്ന വാര്‍ത്ത പുറത്തുവന്നശേഷം, സമൂഹമാധ്യമങ്ങളില്‍ ഒരാള്‍ അവളെ അധിക്ഷേപിക്കുന്ന സന്ദേശങ്ങള്‍ അയയ്ക്കാന്‍ തുടങ്ങിയിരുന്നു.
ക്യാംപസില്‍ തനിക്ക് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്ന് തോന്നിയ കാറ്റി, തന്നെ ഉപദ്രവിക്കുന്നയാളെ തിരിച്ചറിയാനുള്ള വഴികള്‍ അന്വേഷിക്കാന്‍ തുടങ്ങി. ആ മുന്‍ പരിചയമാണ് തന്റെ പ്രിയസുഹൃത്തിന് സംഭവിച്ചത് ഓണ്‍ലൈന്‍ ആക്രമണമാണെന്ന് തിരിച്ചറിയാന്‍ കാറ്റിയെ സഹായിച്ചത്. സഹായം അഭ്യര്‍ഥിച്ച് നതാലി എത്തിയപ്പോള്‍, ആ രണ്ടു സുഹൃത്തുക്കളും ഒന്നിച്ചു. സിനിമയിലെ രംഗം പോലെയായിരുന്നു അതെന്ന് നതാലി ഓര്‍മിക്കുന്നു. സംഭവത്തെ തുടര്‍ന്നു കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു നതാലി ക്ലോസ്.
'മൈ ഐസ് ഒണ്‍ലി' എന്ന ഫോള്‍ഡറില്‍ നതാലി സൂക്ഷിച്ചിരുന്ന ചിത്രങ്ങളാണ് ഹാക്കര്‍ പ്രചരിപ്പിച്ചത്. സംഭവം പോലീസിനെ അറിയിച്ചു. ഇതോടെ കാറ്റിയുടെ സഹായത്തോടെ നതാലി ഒരു പദ്ധതി ആവിഷ്‌കരിച്ചു. നഗ്‌നചിത്രങ്ങള്‍ പങ്കിടാന്‍ ഉണ്ടെന്നും ലിങ്ക് ഒപ്പം അയയ്ക്കുന്നതായും സൂചിപ്പിച്ച് ഒരു യുആര്‍എല്‍ നതാലിക്ക് കാറ്റി അയച്ചു കൊടുത്തു.
അശ്ലീലസൈറ്റ് പോലെ തോന്നിക്കുന്ന ആ യുആര്‍എല്‍, യഥാര്‍ഥത്തില്‍ ഗ്രാബിഫൈ ഐപി ലോഗര്‍ എന്ന വെബ്‌സൈറ്റ് ഉപയോഗിച്ച് അതില്‍ ക്ലിക്ക് ചെയ്യുന്ന എല്ലാവരുടെയും ഐപി വിലാസം ശേഖരിക്കുന്നതായിരുന്നു. ബുദ്ധിമാനായ ഹാക്കര്‍ക്ക് വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് ഉപയോഗിച്ച് ഈ പദ്ധതി പൊളിക്കാം. എന്നാല്‍ ഈ കുടുക്കില്‍നിന്നു രക്ഷപ്പെടാന്‍ നതാലിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച ഹാക്കര്‍ക്കു സാധിച്ചില്ല.
ഐപി വിവരങ്ങള്‍ ശേഖരിക്കുന്നതിനു പുറമേ, ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നവരെ ഒരു വിക്കിപീഡിയ പേജിലേക്കാണ് ഇരുവരും എത്തിച്ചിരുന്നത്. ഒരു ദിവസം സംശയാസ്പദമായ അക്കൗണ്ടില്‍നിന്നു ഒരു മെസേജ് ഇരുവര്‍ക്കും ലഭിച്ചു. ഉടന്‍ തന്നെ അക്കൗണ്ട് ബ്ലോക്ക് ചെയ്തു. അന്വേഷിക്കുന്നയാള്‍ മാന്‍ഹട്ടനിലാണെന്നും വിപിഎന്‍ ഇല്ലാതെ ഐഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നും മനസിലാക്കി. ദിവസങ്ങള്‍ക്ക് ശേഷം, നതാലി ക്യാംപസ് പൊലീസിനെ വിവരം അറിയിക്കുകയും വിശദാംശങ്ങള്‍ കൈമാറുകയും ചെയ്തു. ഇവര്‍ ഇതു പിന്നീട് ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് ലോ എന്‍ഫോഴ്‌സ്‌മെന്റിനും അവിടെനിന്ന് എഫ്ബിഐക്കും കൈമാറി. ഇതാണ് കുറ്റവാളിയുടെ അറസ്റ്റിലേക്കു നയിച്ചത്.
ഹാര്‍ലെമില്‍ താമസിക്കുന്ന ഷെഫായ ഡേവിഡ് മൊണ്ടോര്‍ (29) ആണ് അറസ്റ്റിലായത്. കുറഞ്ഞത് 300 സ്‌നാപ്ചാറ്റ് അക്കൗണ്ടുകളിലേക്കെങ്കിലും അനധികൃത ആക്‌സസ് ലഭിച്ചതായി ഡേവിഡ് സമ്മതിച്ചു. ഒടുവില്‍ നതാലിയുടെ നഗ്‌നചിത്രങ്ങള്‍ ഉള്‍പ്പെടെ പ്രചരിപ്പിച്ചതും സമ്മതിച്ച അയാള്‍ക്ക്, ആറു മാസം തടവു ശിക്ഷയും ലഭിച്ചു.
"
https://www.facebook.com/Malayalivartha