ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്ലയില്‍ മങ്കിപോക്സ് സംശയം....രോഗ സ്ഥിരീകരണത്തിനായി സാമ്പിളുകള്‍ പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചതായി ആരോഗ്യ വകുപ്പ് , യുവാവ് സ്വയം നിരീക്ഷണത്തില്‍, പ്രദേശത്ത് നിരീക്ഷണവും ശക്തമാക്കി

ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്ലയില്‍ മങ്കിപോക്സ് സംശയം....രോഗ സ്ഥിരീകരണത്തിനായി സാമ്പിളുകള്‍ പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചതായി ആരോഗ്യ വകുപ്പ് , യുവാവ് സ്വയം നിരീക്ഷണത്തില്‍.
ബഡ്ഡി സ്വദേശിയിലാണ് ലക്ഷണങ്ങള്‍ പ്രകടമായത്.ഇയാള്‍ വിദേശ യാത്രകള്‍ നടത്തിയിരുന്ന ആള്‍ അല്ലെന്നും ചൂണ്ടിക്കാട്ടി. മുന്‍കരുതലായി ഇയാളെ 21 ദിവസം ഐസോലേഷനില്‍ പാര്‍പ്പിച്ചു. പ്രദേശത്ത് നിരീക്ഷണവും ശക്തമാക്കി.
കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രം മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ തൊഴിലെടുക്കുന്നവരും ആരോഗ്യ പ്രവര്‍ത്തകരും ജോലികളില്‍ നിന്നും വിട്ട് നില്‍ക്കണമെന്നും രോഗ ലക്ഷണങ്ങള്‍ ഇല്ലെങ്കിലും 21 ദിവസത്തെ സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ സൂചിപ്പിച്ചിരുന്നു.
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറല്‍ രോഗമാണ് മങ്കിപോക്‌സ്. പനി, തലവേദന, മൂന്നാഴ്ച വരെ നീണ്ടുനില്‍ക്കുന്ന ചൊറിച്ചില്‍, തൊണ്ടവേദന, ചുമ, ലിംഫ് നോഡുകള്‍ എന്നിവയുടെ വീക്കത്തോടെയാണ് രോഗം കണ്ടു തുടങ്ങുക.
മുറിവുകള്‍ ഉണങ്ങുന്നതു വരെ സമ്പര്‍ക്കം ഒഴിവാക്കാനും നിര്‍ദേശമുണ്ട്. നാലു കേസുകളാണ് നിലവില്‍ രാജ്യത്ത് സ്ഥിരീകരിച്ചത്. കേരളത്തില്‍ മൂന്നു പേര്‍ക്കും ഡല്‍ഹിയില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ മങ്കിപോക്സ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ വകുപ്പ് .
"
https://www.facebook.com/Malayalivartha