രണ്ടും കല്‍പിച്ച് ദിലീപ്... നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ വിവോ ഫോണ്‍ ഉപയോഗിച്ച് പരിശോധിച്ചെന്ന റിപ്പോര്‍ട്ടില്‍ വ്യക്തത വരുത്തുന്നില്ല; വിചാരണ നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത് മറ്റൊരു ട്വിസ്റ്റായി

നടിയെ ആക്രമിച്ച കേസ് ദിവസം കഴിയും തോറും മാറി മറിയുകയാണ്. നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. അതിജീവിതയ്ക്കും മുന്‍ഭാര്യ മഞ്ജു വാര്യര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ദിലീപ് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ ഉന്നയിച്ചിരിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യൂഷന്‍, അതിജീവിത എന്നിവര്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ വിചാരണ കോടതി ജഡ്ജിയെ തടസപ്പെടുത്തുന്നുവെന്ന് ദിലീപ് ആരോപിച്ചു. കേസിന്റെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണം, തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതിയ അന്വേഷണത്തിന് അനുമതി നല്‍കരുതെന്ന് നിര്‍ദ്ദേശം നല്‍കണം, ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുത് തുടങ്ങിയ കാര്യങ്ങളാണ് അപേക്ഷയില്‍ പറയുന്നത്. വിചാരണ കോടതി ജഡ്ജിക്ക് മേല്‍ക്കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത് വരെ വിചാരണ നീട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നുവെന്നും ദിലീപ് ആരോപിക്കുന്നു.
അതേസമയം നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ വിവോ ഫോണ്‍ ഉപയോഗിച്ച് പരിശോധിച്ചെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തത വരുത്താതും ചര്‍ച്ചയായി. നടിയുടെ ദൃശ്യങ്ങളുള്ള എട്ട് ഫോള്‍ഡറുകളും വിവോ ഫോണ്‍ ഉപയോഗിച്ച് തുറന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ ദൃശ്യം തുറക്കാതെ തന്നെ മറ്റൊരു ഫോണിലേക്ക് അയച്ചിരിക്കാനുളള സാധ്യതാണ് െ്രെകംബ്രാഞ്ച് കണക്കാക്കുന്നത്.
വിചാരണക്കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കെ ട്രഷറിയില്‍ സൂക്ഷിച്ചിരുന്ന മെമ്മറി കാര്‍ഡ് വിവോ ഫോണില്‍ ഇട്ട് പരിശോധിച്ചെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ മെമ്മറി കാര്‍ഡിലെ നടിയുടെ ദൃശ്യങ്ങളുള്ള ഫോള്‍ഡറുകള്‍ ഈ ഫോണിലിട്ട് തുറന്ന് പരിശോധിച്ചതായി എഫ്എസ്എല്‍ റിപ്പോര്‍ട്ടിലില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്.
അതായത് ഈ ഫയലുകളുടെ ഹാഷ് വാല്യൂ പരിശോധനയില്‍ മാറിയിട്ടില്ല. എന്നാല്‍ ദൃശ്യം തുറന്ന് നോക്കാതെ തന്നെ മെമ്മറി കാര്‍ഡിന്റെ ദൃശ്യങ്ങള്‍ ആന്‍ഡ്രോയിഡ് ഫോണില്‍ നിന്ന് മറ്റൊരു ഫോണിലേക്ക് അയക്കാനോ കൈമാറാനോ കഴിയും. വിവോ ഫോണില്‍ ഇട്ട മെമ്മറി കാര്‍ഡിലെ ഫോള്‍ഡറുകള്‍ ഒന്നും തുറക്കാതെ ലോംഗ് പ്രസ് ചെയ്താല്‍ മറ്റൊരു ഫോണിലേക്ക് ഇവ ഷെയര്‍ ചെയ്യാനാകും.
നടിയുടെ ദൃശ്യങ്ങള്‍ ഇത്തരത്തില്‍ മറ്റൊരു ഫോണിലേക്ക് ടെലഗ്രാം വഴിയോ വാസ്ആപ് വഴിയോ അയച്ചിരിക്കാനുളള സാധ്യതയുമുണ്ട്. അത്തരമൊരു സംശയത്തിലാണ് ക്രൈംബ്രാഞ്ചിപ്പോള്‍. സാധാരണയായി ആന്‍ഡ്രോയിഡ് ഫോണുകളില്‍ മെമ്മറി കാര്‍ഡ് ഇട്ടാല്‍ ഇതിലേക്ക് ഒരു ഫോണ്‍ ഡയറക്ടറികൂടി റൈറ്റ് ചെയ്യും. നടിയുടെ ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡില്‍ ഇത്തരമൊരു ഫോണ്‍ ഡയറക്ടറി രൂപപ്പെട്ടിട്ടുണ്ട്. അങ്ങനെ രൂപപ്പെട്ട വിവോ ഫോണ്‍ ഡയറക്ടറിയാണ് പരിശോധനയില്‍ കണ്ടെത്തിയത്.
അങ്ങനെയാണ് വിവോ ഫോണിലിട്ടാണ് മെമ്മറി കാര്‍ഡ് പരിശോധിച്ചതെന്ന് തിരിച്ചറിഞ്ഞത്. മെമ്മറി കാര്‍ഡില്‍ റൈറ്റ് ചെയ്യപ്പെട്ട പുതിയ ഫോള്‍ഡറില്‍ വിവോ ഫോണ്‍ വിവരങ്ങള്‍, ജിയോ നെറ്റുവര്‍ക്ക് ആപ്ലിക്കേഷന്‍, വാട്‌സ് ആപ്, ടെലഗ്രാം അടക്കമുള്ളവയുണ്ട്. കോടതിയുടെ അനുമതി കിട്ടിയാലേ ഈ ഫോണ്‍ ആരുടേതെന്ന് ഔദ്യോഗികമായി അന്വേഷിക്കാനാകു എന്നാണ് അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ നിലപാട്. എന്നാല്‍ ഇത്രൊയക്കെ വിവരങ്ങള്‍ കിട്ടിയ സ്ഥിതിക്ക് ആരുടെ ഫോണിലാണ് ഉപയോഗിച്ചതെന്ന് അന്വേഷിച്ച് കണ്ടെത്താന്‍ വലിയ ബുദ്ധിമുട്ടൊന്നും ഇല്ലെന്നാണ് സൈബര്‍ വിദഗ്ധരും പറയുന്നത്.
വിവോ ഫോണ്‍ ഉപയോഗിച്ച് താന്‍ ദൃശ്യം കണ്ടിട്ടില്ലെന്ന് മജിസ്‌ടേറ്റ് തന്നെ വ്യക്തമാക്കിയതോടെ കോടതിയുടെ പക്കലിരുന്ന മെമ്മറി കാര്‍ഡ് ഉപയോഗിച്ചതില്‍ സുരക്ഷാ വീഴ്ചയുണ്ടായി എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചെന്ന് ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമായ 2021 ജൂലൈ 19 ന് ഉച്ചയ്ക്ക് 12.19 നും 12.54 നും മധ്യേ ആരൊക്കെ കോടതിയിലുണ്ടായിരുന്നു എന്നതു കേന്ദ്രീകരിച്ചാണ് ഇനി അന്വേഷിക്കേണ്ടത്.
"
https://www.facebook.com/Malayalivartha