നാലു മണിക്കൂറോളം വേഷം കെട്ടി നിന്നു.... ഉദ്ഘാടകനായ മന്ത്രി എത്താത്തതിനെ തുടര്‍ന്ന് നിരാശരായി വിദ്യാര്‍ത്ഥികള്‍

നാലു മണിക്കൂറോളം വേഷം കെട്ടി നിന്നു.... ഉദ്ഘാടകനായ മന്ത്രി എത്താത്തതിനെ തുടര്‍ന്ന് നിരാശരായി വിദ്യാര്‍ത്ഥികള്‍. കൂത്താട്ടുകളും ഗവ യുപി സ്‌കൂളിലാണ് സംഭവം നടന്നത്.
മാതൃകാ പ്രീപ്രൈമറി സമര്‍പ്പണ ചടങ്ങ് കൊഴുപ്പിക്കാനായി വേഷം കെട്ടി നിന്ന കുട്ടികളാണ് നിരാശരായത്. രാവിലെ 11 നായിരുന്നു പരിപാടിയുടെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഉച്ചയ്ക്ക് 2:30 ആയിട്ടും മന്ത്രി എത്താതെ വന്നതോടെ 4 മണിക്കൂര്‍ വേഷം കെട്ടി മുഷിഞ്ഞ കുരുന്നുകളെ മന്ത്രിയെത്തില്ലെന്ന് അറിഞ്ഞതോടെ തിരികെ ക്ലാസ് മുറികളിലേക്ക് കൊണ്ടുപോയി.
തുടര്‍ന്ന് നഗരസഭാ പ്രതിനിധികള്‍ കൗണ്‍സില്‍ യോഗത്തിനും പോയി. ഉച്ച കഴിഞ്ഞ് മന്ത്രിയെ കാത്ത് വീണ്ടും എല്ലാവരും തയ്യാറായെങ്കിലും മന്ത്രിയെത്തിയില്ല. യോഗത്തിന് പോയ നഗരസഭാ പ്രതിനിധികളും തിരിച്ചെത്തിയതോടെ കുട്ടികള്‍ ഡിസ്പ്ലേ അവതരിപ്പിച്ചു. പിന്നാലെഎംഎല്‍എ അനൂപ് ജേക്കബ് ഉദ്ഘാടകനാവുകയായിരുന്നു.
അതേസമയം അപ്രതീക്ഷിതമായി കോട്ടയം ജില്ലയില്‍ പരിപാടികള്‍ വന്നതിനാല്‍ കൂത്താട്ടുകുളത്ത് എത്താന്‍ കഴിയില്ലെന്നും മറ്റൊരു ദിവസം എത്താമെന്നും സ്‌കൂള്‍ അധികൃതരെ അറിയിച്ചതായി മന്ത്രി വിശദീകരിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha