വീട്ടിൽ നിന്നും യൂട്യൂബ് നോക്കി 12 കാരന്റെ വൈൻ പരീക്ഷണം: സ്‌കൂളില്‍ കൊണ്ടുവന്ന് കൂട്ടുകാർക്ക് വിളമ്പി: സഹപാഠി ആശുപത്രിയില്‍

ചിറയിൻകീഴിൽ യൂട്യൂബ് നോക്കി മുന്തിരി വൈനുണ്ടാക്കിക്കൊണ്ടുവന്ന് 12കാരൻ സ്കൂളിൽ വിളമ്പി. തുടർന്ന് ദ്രാവകം ഉള്ളില്‍ച്ചെന്ന മറ്റൊരു വിദ്യാര്‍ഥി ഛര്‍ദിച്ച് അവശനായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിറയിന്‍കീഴ് മുരുക്കുംപുഴ വെയിലൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലാണ് വെള്ളിയാഴ്ച രാവിലെ സംഭവമുണ്ടായത്.
വീട്ടുകാർ വാങ്ങി നൽകിയ മുന്തിര ഉപയോഗിച്ചാണ് 12കാരൻ യൂട്യൂബ് നോക്കി വൈനുണ്ടാക്കിയത്. ഇത് സ്കൂളിൽ കൊണ്ടുവരികയും, ഈ മിശ്രിതം ഉള്ളിൽചെന്ന് ഒരു വിദ്യാർത്ഥി ഛര്‍ദിച്ച് അവശനിലയിലാകുകയുമായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്.
പിന്നാലെ പൊലീസ് സ്‌കൂളിലെത്തി സ്‌കൂള്‍ അധികൃതരോടു വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു. തുടർന്ന് മിശ്രിതം സ്‌കൂളിലെത്തിച്ച വിദ്യാര്‍ഥിയുടെ മാതാവിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും മുന്നറിയിപ്പു നല്‍കിയതായും ചിറയിന്‍കീഴ് എസ്.എച്ച്.ഒ. ജി.ബി.മുകേഷ് പറഞ്ഞു. മാത്രമല്ല സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ രക്ഷിതാവിനെ കാര്യങ്ങള്‍ അറിയിച്ച് ജാഗ്രതാ നടപടികള്‍ സ്വീകരിച്ചതായി സ്‌കൂള്‍ അധികൃതരും പറഞ്ഞു.
https://www.facebook.com/Malayalivartha