ബാലഭാസ്‌ക്കറിന്റെ ദുരൂഹ വാഹന അപകട മരണം... സിബിഐക്ക് കോടതിയുടെ ക്ലീന്‍ ചിറ്റ്, സിബിഐ സമഗ്രമായി അന്വേഷിച്ചിട്ടുണ്ടെന്ന് കോടതി,സാക്ഷി മൊഴികളും 69 രേഖകളും പരിശോധിച്ചതില്‍ തുടരന്വേഷത്തിനുള്ള വസ്തുതകള്‍ ഇല്ലെന്ന് വിചാരണ കോടതി, തുടരന്വേഷണ ഹര്‍ജികള്‍ തള്ളി ,ഉപേക്ഷയാലുള്ള മരണത്തിന് ഡ്രൈവര്‍ അര്‍ജുനെ ഏക പ്രതിയാക്കി 304 എ ചുമത്തി കേസ് വിചാരണ ചെയ്താല്‍ മതിയെന്നും സി ജെ എം കോടതി,കുറ്റം ചുമത്തലിന് അര്‍ജുന്‍ ഒക്ടോബര്‍ 1ന് ഹാജരാകണം

വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ ദുരൂഹ വാഹനാപകട മരണക്കേസില്‍ തുടരന്വേഷണം ആവശ്യമില്ലെന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. തുടരന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഉണ്ണിയും മാതാവ് ശാന്തകുമാരിയും കലാഭവന്‍ സോബിയും സിജെഎം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിക്കെതിരെ സി ബി ഐ സമര്‍പ്പിച്ച കൗണ്ടര്‍ ആക്ഷേപം സ്വീകരിച്ചാണ് തലസ്ഥാനത്തെ വിചാരണ കോടതി ഉത്തരവ്.
സാക്ഷി വിസ്താര വിചാരണയില്‍ പുതിയ തെളിവുകളോ സാക്ഷിമൊഴികളോ വന്നാല്‍ അപ്പോള്‍ കൂടുതല്‍ പേരെ പ്രതിചേര്‍ക്കുന്ന കാര്യം പരിഗണിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. അതിന് ഈ ഉത്തരവ് തടസ്സമാകില്ലെന്നും സിജെഎം ആര്‍. രേഖ വ്യക്തമാക്കി.
സിബിഐ എല്ലാ വശങ്ങളും സമഗ്രമായി അന്വേഷിച്ചിട്ടുണ്ടെന്ന് കോടതി ഉത്തരവില്‍ പറയുന്നു.
സാക്ഷി മൊഴികളും 69 രേഖകളും പരിശോധിച്ചതില്‍ തുടരന്വേഷത്തിനുള്ള വസ്തുതകള്‍ ഇല്ലെന്ന് വിചാരണ കോടതി വ്യക്തമാക്കിയാണ് തുടരന്വേഷണ ഹര്‍ജികള്‍ തള്ളി ഉത്തരവായത്.
ഉപേക്ഷയാലുള്ള മരണത്തിന്വ ഡ്രൈര്‍ അര്‍ജുനെ ഏക പ്രതിയാക്കി 304 എ ചുമത്തി കേസ് വിചാരണ ചെയ്താല്‍ മതിയെന്നും സി ജെ എം കോടതി ഉത്തരവിട്ടു.കുറ്റം ചുമത്തലിന് ഏക പ്രതി അര്‍ജുന്‍ ഒക്ടോബര്‍ 1ന് ഹാജരാകാനും ഉത്തരവിട്ടു:
കുറ്റപത്രത്തില്‍ സിബിഐ വെള്ളം ചേര്‍ത്തുവെന്ന ആരോപണം കോടതി തള്ളി. കൊലപാതകമല്ല റോഡപകട മരണം മാത്രമെന്നും തുടരന്വേഷണം ആവശ്യമില്ലെന്നുമുള്ള സി ബി ഐ വാദം അംഗീകരിച്ചു.
കൃത്യ സ്ഥലത്തെ ചിലരുടെ സാന്നിധ്യം , കൃത്യ സ്ഥലത്ത് നിന്നും കണ്ടെത്തിയ ബാലഭാസ്‌ക്കറിന്റെ 3 ഫോണുകള്‍ പ്രകാശന്‍ തമ്പി മംഗലപുരം സ്റ്റേഷനില്‍ നിന്നും ഏറ്റുവാങ്ങിയത് പിന്നീട് സ്വര്‍ണ്ണക്കടത്ത് കേസില്‍ ഡി.ആര്‍ഐടുത്തത് സംബന്ധിച്ച മൊബെല്‍ ഫോണിലെ വിശദാംശങ്ങള്‍ സിബി ഐ ഫോറന്‍സിക് , സൈബര്‍ ഹൈടെക് സെല്‍ പരിശോധനക്ക് വിധേയമാക്കി തെളിവുകള്‍ ശേഖരിച്ചില്ല , ആശുപത്രി ഐ സി യു വില്‍ ചിലരുടെ നീക്കങ്ങള്‍ സംശയാസ്പദം തുടങ്ങിയ കാര്യങ്ങള്‍ സി ബി ഐ അന്വേഷിക്കാത്തതിനാല്‍ സത്യം കണ്ടെത്താന്‍ തുടരന്വേഷണം വേണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.
"
https://www.facebook.com/Malayalivartha