നടി അശ്വതി ബാബുവിന്റെ വീട്ടിൽ നിന്ന് കഞ്ചാവ് പിടികൂടി; ഡോക്ടറുടെ നിർദ്ദേശപ്രകാരമാണെന്ന് വാദം

സീരിയൽ നടി അശ്വതി ബാബുവിന്റെ വീട്ടിൽ നിന്ന് എക്‌സൈസ് കഞ്ചാവ് പിടികൂടി. ലഹരി ഉപയോഗിച്ചതിനെ തുടർന്ന് തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുത്ത അശ്വതി ബാബുവും സുഹൃത്ത് നൗഫലും താമസിച്ചിരുന്ന കൂനമ്മാനിലെ വീട്ടിൽ നിന്നാണ് കഞ്ചാവ് ഇലയും വിത്തുകളും കണ്ടെത്തിയത്.
അതേസമയം വീട്ടിൽ ഇവർ കഞ്ചാവ് സൂക്ഷിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് കണ്ടെത്തിയത്. എന്നാൽ സിന്തറ്റിക് ലഹരിയിൽ നിന്ന് മോചനം നേടുന്നതിന് വേണ്ടിയാണ് കഞ്ചാവ് ഉപയോഗിക്കുന്നതെന്ന് നടി പറയുന്നു. മാത്രമല്ല ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് ഇങ്ങനെ ചെയ്യുന്നതെന്നുമാണ് അശ്വതിയുടെ വാദം.
എങ്കിലും ഉദ്യോഗസ്ഥർ ഇത് മുഖവിലയ്‌ക്കെടുത്തിട്ടില്ല. വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചതിനെ തുടർന്ന് ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. നിലവിൽ അറസ്റ്റ് ചെയ്‌തെങ്കിലും 10 ഗ്രാമിൽ താഴെ മാത്രമാണ് ലഹരി കണ്ടെത്തിയത് എന്നതിനാൽ വിട്ടയക്കുകയായിരുന്നു.
മാത്രമല്ല നേരത്തെ ലഹരി ഉപയോഗത്തിന്റെ പേരിൽ പോലീസ് നിരീക്ഷണത്തിലാണ് അശ്വതി ബാബു. ഈ സാഹചര്യത്തിൽ ഇന്നലെ ഇവർ ലഹരി ഉപയോഗിച്ച് വാഹനങ്ങളിൽ കൂട്ടയിടി നടത്തി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ അറിയിച്ചതിന് പിന്നാലെ പോലീസ് പിടികൂടുകയായിരുന്നു.
https://www.facebook.com/Malayalivartha