കരച്ചിലടക്കാനാകുന്നില്ല.... രാവിലെ ഉറക്കമെഴുന്നേറ്റ് മകന്റെ മുറിയിലെത്തിയ പിതാവ് കണ്ടത് നടുക്കുന്ന കാഴ്ച്ച! സ്വന്തം മകൻ ഒരു മുഴം കയറിൽ തൂങ്ങിയാടുനു; അത് കണ്ടു നിൽക്കാൻ ആ അച്ഛനായില്ല; മകന്റെ മൃതദേഹത്തിന് മുന്നിൽ കുഴഞ്ഞ് വീണ് അച്ഛൻ മരിച്ചു

സ്വന്തം മകൻ ഒരു മുഴം കയറിൽ തൂങ്ങിയാടുന്നത് കണ്ടു നിൽക്കാൻ ആ അച്ഛനായില്ല. മകന്റെ മൃതദേഹത്തിന് മുന്നിൽ കുഴഞ്ഞ് വീണ് അച്ഛൻ മരിച്ചു. ഇന്നു രാവിലെ 9.30നായിരുന്നു മരണങ്ങൾ സംഭവിച്ചത്. തലശ്ശേരി ധർമടം മോസ് കോർണറിൽ ശ്രീ സദനത്തിൽ സദാനന്ദൻ (63), മകൻ ദർശൻ (26) എന്നിവരാണ് മരിച്ചത്.
വീട്ടിലെ കിടപ്പു മുറിയിൽ മകനെ തൂങ്ങിമരിച്ച നിലയിൽ രാവിലെ കാണുകയായിരുന്നു. ഇത് കണ്ട സദാനന്ദൻ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചു. പക്ഷേ ജീവൻ രക്ഷിക്കാനായില്ല. എൻജിനീയറിങ് ബിരുദധാരിയായിരുന്നു ദർശൻ. ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡിനു ശേഷം അദ്ദേഹത്തിന് ജോലി ഒന്നും ഉണ്ടായിരുന്നില്ല. എന്താണ് തൂങ്ങി മരിക്കാൻ കരണമെന്നതിനെ കുറിച്ച് പോലീസ് അന്വേഷണം നടത്തും.
https://www.facebook.com/Malayalivartha