സംസ്ഥാനത്ത് മഴ ശക്തമാകുന്നു... ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു, അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കനത്ത മഴയില്‍ തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലയിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി, കൊല്ലത്തും പത്തനംതിട്ടയിലുമായി രണ്ട് മരണം, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് മഴ ശക്തമാകുന്നു... ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു, അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയില്‍ തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലയിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി, കൊല്ലത്തും പത്തനംതിട്ടയിലുമായി രണ്ട് മരണം, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി.
ശക്തമായ മഴയില്‍ പലയിടത്തും വെള്ളംകയറി. ഉള്‍ വനങ്ങളില്‍ ഉരുള്‍പൊട്ടിയതായും സൂചനയുണ്ട്. കൊല്ലത്തും പത്തനംതിട്ടയിലുമായി രണ്ട് പേര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. കൊല്ലത്ത് അച്ചന്‍കോവില്‍ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ തമിഴ്‌നാട് മധുര സ്വദേശി കുമരന്‍ ആണ് മരിച്ചത്. പത്തനംതിട്ടയില്‍ കൊല്ലമുള പലകക്കാവില്‍ ഒഴുക്കില്‍പ്പെട്ട അദ്വൈതാണ് മരിച്ച മറ്റൊരാള്‍.
കല്ലാറും മക്കിയാറും കരകവിഞ്ഞൊഴുകി. മീന്‍മുട്ടിയില്‍ പോയ വിനോദസഞ്ചാരികള്‍ തിരിച്ചുവരാനാകാതെ അകപ്പെട്ടു. കല്ലാറില്‍ കുളിക്കാനെത്തിയ തിരുവല്ല സ്വദേശികളായ രണ്ട് യുവാക്കള്‍ ആറ്റില്‍ വെള്ളം ഉയര്‍ന്നതിനെതുടര്‍ന്ന് മണിക്കൂറോളം പാറയില്‍ കുടുങ്ങി.തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി ഇവരെ കരയ്‌ക്കെത്തക്കുകയുണ്ടായി.
കോട്ടയത്തും മലയോര മേഖലകളില്‍ കനത്ത മഴയാണ്. മേലുകാവ്, മൂന്നിലവ്, മുണ്ടക്കയം, എരുമേലി തുടങ്ങി മലയോര മേഖലകളില്‍ കനത്ത മഴയാണുളളത്.
ശക്തമായ മഴയും ഉരുള്‍ പൊട്ടലുമുണ്ടായതോടെ കോട്ടയം ഇലവീഴാപൂഞ്ചിറയില്‍ വിനോദസഞ്ചാരികള്‍ കുടുങ്ങികിടന്നിരുന്നു. ആര്‍ക്കും പരിക്കുകളില്ലെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. മൂന്നിലവ് വില്ലേജില്‍ ഉരുള്‍പൊട്ടലുണ്ടായി. മുണ്ടക്കയം എരുമേലി സംസ്ഥാന പാതയില്‍ കരിനിലത്ത് തോട് കര കവിഞ്ഞു. ഇടുക്കി മൂലമറ്റത്ത് ഉരുള്‍പൊട്ടിയതായി സംശയമുണ്ട്. സംസ്ഥാനത്ത് വ്യാഴാഴ്ച വരെ കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
"
https://www.facebook.com/Malayalivartha