എ.കെ.ജി സെന്റര്‍ ആക്രമണം...ഇ.പി. ജയരാജനും പി.കെ. ശ്രീമതിക്കുമെതിരെ കേസെടുക്കണമെന്ന് ഹര്‍ജി ഇന്ന് പരിഗണിക്കും

സിപിഎം സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ എ.കെ.ജി സെന്ററിനു നേരെയുണ്ടായ ബോംബേറില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും പി.കെ. ശ്രീമതിക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തിരുവനന്തപുരം മൂന്നാം ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ച പരിഗണിക്കും.
കലാപാഹ്വാനം, ഗൂഢാലോചന എന്നിവയ്ക്ക് ഇരുവര്‍ക്കുമെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. ഹരജിയില്‍ തിങ്കളാഴ്ച വാദം കേള്‍ക്കും.
ജൂണ്‍ 30 രാത്രിയാണ് സ്‌കൂട്ടറിലെത്തിയ അജ്ഞാതന്‍ എ.കെ.ജി സെന്ററിന്റെ ഗേറ്റിലേക്ക് സ്‌ഫോടകവസ്തു വലിച്ചെറിഞ്ഞ് രക്ഷപ്പെട്ടത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം നടത്തിയെങ്കിലും നിര്‍ണായകമായ യാതൊരു വിവരവും ലഭിച്ചില്ല.
എ.കെ.ജി സെന്റര്‍ ആക്രമണം ഇപി ജയരാജന്റെ സൃഷ്ടിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. സംഭവത്തിന് ഒരു മാസം പിന്നിട്ടിട്ടും ആക്രമണത്തിനു പിന്നിലെ പ്രതികളെ പിടികൂടാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
ക്രൈംബ്രാഞ്ച് അന്വേഷണ പുരോഗതിയിലും വ്യക്തതയില്ല. പ്രത്യേക സംഘത്തില്‍നിന്ന് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് നിലവില്‍ ശേഖരിച്ച തെളിവുകളും മൊഴികളും പരിശോധിക്കുകയാണ്. പ്രതിയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നു മാത്രമല്ല, തുടങ്ങിയ ഇടത്തു തന്നെ നില്‍ക്കുകയാണ് അന്വേഷണം.
"
https://www.facebook.com/Malayalivartha