നടിയെ ആക്രമിച്ച കേസില്‍ അതിജീവിത നല്‍കിയ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയില്‍

നടിയെ ആക്രമിച്ച കേസില്‍ അതിജീവിത നല്‍കിയ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയില്‍. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് അയക്കാനായി വിചാരണ കോടതി ജഡ്ജി അനുമതി നിഷേധിച്ചുവെന്നായിരുന്നു അഭിഭാഷകയുടെ ആരോപണം.
കേസില്‍ അനുബന്ധകുറ്റപത്രം നല്‍കിയ സാഹചര്യത്തില്‍ ഇതിന്റെ പകര്‍പ്പ് തേടിക്കൊണ്ട് നടി വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് കൂടി കിട്ടിയ ശേഷമാകും ഹൈക്കോടതിയിലെ ഹര്‍ജിയില്‍ അതിജീവിത കൂടുതല്‍ വാദങ്ങള്‍ ഉന്നയിക്കുക.
ഇതിനിടെ വിചാരണ നീണ്ടുപോകുന്ന സാഹചര്യത്തില്‍ കേസിലെ എട്ടാം പ്രതിയായ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാനായി വിചാരണക്കോടതിക്ക് നിര്‍ദേശം നല്‍കണമെന്നും, ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കരുതെന്നും ആവശ്യപ്പെട്ടാണ് നടന്‍ ഹര്‍ജി നല്‍കിയത്.
സിനിമാ ലോകത്തെ ശത്രുതയും, മുന്‍ ഭാര്യയും അതിജീവിതയും തമ്മിലുള്ള ബന്ധവും തന്നെ കേസില്‍പ്പെടുത്താനുള്ള കാരണമായെന്നും ദിലീപ് ചൂണ്ടിക്കാട്ടി. അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യൂഷന്‍, അതിജീവിത എന്നിവര്‍ വിചാരണ വൈകിക്കുന്നുവെന്നും ദിലീപ് ആരോപിക്കുന്നുണ്ട്.
"
https://www.facebook.com/Malayalivartha