തിരുവനന്തപുരം നഗരസഭയുടെ സ്പോര്‍ട്സ് ടീം പദ്ധതിക്കെതിരെ വ്യാപക വിമര്‍ശം; ജാതി തിരിച്ച് ടീം രൂപീകരിക്കുന്നതിനെതിരെ സോഷ്യല്‍മീഡിയയില്‍ കടുത്ത വിമര്‍ശനം
തിരുവനന്തപുരം നഗരസഭയുടെ സ്പോര്‍ട്സ് ടീം പദ്ധതിക്കെതിരെ വ്യാപക വിമര്‍ശം ഉയരുകയാണ്. പദ്ധതിയുടെ ഭാഗമായി ജാതി തിരിച്ച് ടീം രൂപീകരിക്കുന്നതിനെതിരെയാണ് സോഷ്യല്‍മീഡിയയില്‍ കടുത്ത വിമര്‍ശനമുയരുന്നത്.
ഫുട്ബോള്‍, ഹാന്‍ഡ് ബോള്‍, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, അത്‍ലറ്റിക്സ് എന്നീ കായിക ഇനങ്ങളില്‍ നഗരസഭ ഔദ്യോഗികമായി ടീം ഉണ്ടാക്കുമെന്നാണ് മേയര്‍ ആര്യ രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്. ഓരോ ടീമിലും 25 കുട്ടികള്‍ ഉണ്ടാകുന്നതാണ്.
അതോടൊപ്പം തന്നെ ജനറല്‍ വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും എസ്/എസ്‌ടി വിഭാഗത്തിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും ആണ് ഓരോ കായിക ഇനത്തിലും ഉണ്ടാവുകയെന്നുമായിരുന്നു മേയറിന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നത്.
https://www.facebook.com/Malayalivartha