വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം; പൂവാർ, പൊഴിയൂർ, തുടങ്ങിയ പ്രദേശങ്ങങ്ങളിലെ തീരം കടലെടുത്തു...

വള്ളം മറിഞ്ഞ് വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളി മരിച്ചു. തമിഴ്‌നാട് സ്വദേശി കിങ്‌സ്റ്റോൺ ആണ് മരിച്ചത്. അപകടത്തിൽപ്പെട്ട മറ്റ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. പൂവാർ, പൊഴിയൂർ, തെക്കേ കൊല്ലംകോട് തുടങ്ങിയ പ്രദേശങ്ങങ്ങളിലെ തീരം കടലെടുത്തു.
മലയോര മേഖലയിലും മഴ ശക്തമായി തുടരുകയാണ്. നെയ്യാറിൽ ജലനിരപ്പ് ഉയർന്നതോടെ ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു. നെയ്യാറ്റിൻകര വെള്ളറടയിൽ നിർത്തിയിട്ട കാറിന് പുറത്ത് മണ്ണിടിഞ്ഞ് വീണു.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം,തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്.
മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ ക്യാമ്പുകളിലേക്ക് മാറ്റും.
https://www.facebook.com/Malayalivartha