നിർത്താതെ മഴ; വെളളം ഉയരുന്നതിനനുസരിച്ചു കിണറുകൾ ഇടിഞ്ഞു താഴുന്നു, ആശങ്കയോടെ ജനങ്ങൾ
സംസ്ഥാനത്ത് പലഭാഗത്തും കനത്ത മഴ തുടരുകയാണ്. ഇതേതുടർന്ന് വെളളം ഉയരുന്നതിനനുസരിച്ചു കിണറുകൾ ഇടിഞ്ഞു താഴുന്നു. മഴക്കാലം തുടങ്ങിയതോടെ കിണറുകൾ ഇടിഞ്ഞുതാഴ്ന്നു നശിക്കുന്നത് ഏറുകയാണ്. കഴിഞ്ഞ ദിവസം നടവയൽ വില്ലേജിൽ ചേരവേലിൽ മാത്യുവിന്റെ അടക്കം 2 കിണറുകൾ ഇടിഞ്ഞുതാഴുകയുണ്ടായി.
അതോടൊപ്പം തന്നെ 2 ദിവസം മുൻപ് മാത്യുവിന്റെ കിണറിലെ 33 റിങ്ങുകളും ആൾമറയും വെള്ളം പമ്പു ചെയ്യുന്ന മോട്ടറടക്കം താഴ്ന്ന് മണ്ണിനടിയിൽപെടുകയായിരുന്നു. കിണർ ഇടിഞ്ഞുതാണതോടെ ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി മാത്യു വ്യക്തമാക്കി. കിണർ ഇടിഞ്ഞു താഴ്ന്ന് നശിക്കുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടി ഉണ്ടാകണമെന്ന് കിണർ നശിച്ചവർ ചൂണ്ടിക്കാണിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha